Idukki വാര്‍ത്തകള്‍
ഉടുമ്പൻചോല സർക്കിൾ സഹകരണ യൂണിയൻ ചെയർമാനായി ജിൻസൺ വർക്കി പുളിയംകുന്നേൽ (ഇരട്ടയാർ ) തിരഞ്ഞെടുക്കപ്പെട്ടു


ഉടുമ്പൻചോല സർക്കിൾ സഹകരണ യൂണിയൻ ചെയർമാനായി ജിൻസൺ വർക്കി പുളിയംകുന്നേൽ (ഇരട്ടയാർ ) തിരഞ്ഞെടുക്കപ്പെട്ടു. മുൻ ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. നിലവിൽ ഇരട്ടയാർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ്റ്, ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംങ് കമ്മറ്റി ചെയർമാൻ, സംസ്ഥാന തൊഴിലുറപ്പു കൗൺസിൽ മെമ്പർ എന്ന നിലകളിൽ പ്രവർത്തിക്കുന്നു. കേരളാ കോൺഗ്രസ് (എം) ഉടുമ്പൻചോല നിയോജക മണ്ഡലം പ്രസിഡൻറ്റാണ്.