ബഹുമാനപ്പെട്ട സംസ്ഥാന പോലീസ് മേധാവിയുടെ 2023 വർഷത്തെ ബാഡ്‌ജ് ഓഫ് ഓണർ പുരസ്ക്കാരത്തിന് ഇടുക്കി ജില്ലയില്‍ നിന്ന് 7 പോലീസ് ഉദ്യോഗസ്ഥർ അർഹരായി.


ബേബി പി.വി, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഓഫ് പോലീസ്, ബിനോ, സബ് ഇന്‍സ്പെക്ടർ, സ്പെഷ്യൽ ബ്രാഞ്ച്, ഇടുക്കി, മനോജ് സി.ഡി, സബ് ഇന്‍സ്പെക്ടർ, കട്ടപ്പന പോലീസ് സ്റ്റേഷന്‍, ഷിബു പി.എസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസർ, കട്ടപ്പന പോലീസ് സ്റ്റേഷന്‍, സിനോജ് ജോസഫ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസർ, ഉടുമ്പൻചോല പോലീസ് സ്റ്റേഷന്‍, സുമേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസർ, കട്ടപ്പന പോലീസ് സ്റ്റേഷന്‍, ശരണ്യ മോൾ പ്രസാദ്, സിവില്‍ പോലീസ് ഓഫീസർ, കട്ടപ്പന പോലീസ് സ്റ്റേഷന്‍
എന്നീ ഉദ്യോഗസ്ഥരാണ് ഇടുക്കി ജില്ലാ പോലീസിന് അഭിമാനമായി ബാഡ്‌ജ് ഓഫ് ഓണർ പുരസ്ക്കാരത്തിന് അർഹരായത്. വളരെ സങ്കീർണമായ കട്ടപ്പനയിലെ ഇരട്ട കൊലപാതക കേസ് അന്വേഷണത്തിലെ മികവിനാണ് ഈ പോലീസ് ഉദ്യോഗസ്ഥർക്ക് ബാഡ്ജ് ഓഫ് ഓണർ ബഹുമതി ലഭിച്ചത്. കട്ടപ്പന ഓക്സീലിയം സ്ക്കൂളിനടുത്ത് പ്രവർത്തിക്കുന്ന ജ്യോതി എൻജിനീയറിംഗ് ലയത്തിൽ നിന്നും 02.03.24 തീയതി വെളുപ്പിന് 04.30 മണിയോടെ ഇരുമ്പ് കഷണങ്ങൾ മോഷണം ചെയ്തു കൊണ്ടു പോകാൻ ശ്രമിച്ച കാക്കാട്ടുകട നെല്ലിപ്പള്ളിൽ വിഷ്ണു വിജയനെ അറസ്റ്റ് ചെയ്തതോടെയാണ് നാടിനെ നടുക്കിയ ഇരട്ട കൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങളുടെ തുടക്കം. വിഷ്ണു വിജയനെ ചോദ്യം ചെയ്തതിൽ നീതിഷ് എന്ന ആളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചു.ഇരുവരെയും ചോദ്യം ചെയ്തതിൽ ഇവരുടെ വാക്കുകളിൽ ദുരൂഹത തോന്നിയിരുന്നു.വിഷ്ണുവിന്റെ അമ്മ സുമ വിജയൻ,സഹോദരി വിദ്യ എന്നിവരുടെ മൊഴിയിൽ ഇവരെന്തൊക്കെയോ ഒളിപ്പിച്ചാണ് സംസാരിക്കുന്നത് എന്ന് വ്യക്തമാകുകയും ചെയ്തതിനെ തുടർന്ന് ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന കാക്കട്ടുകടയിലെ വീട് പരിശോധിച്ചതിൽ വീടിനുള്ളിൽ എല്ലാ മുറികളിലും പൂജ നടക്കുന്നതിൻ്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു.ഒരു മുറിയുടെ തറ സമീപകാലത്ത് സിമന്റ് ഇട്ട് ഉറപ്പിച്ചതായും ശ്രദ്ധയിൽപ്പെട്ടു.ചോദ്യം ചെയ്തതിൽ
ഈ വീട്ടിൽ വച്ച് നിതീഷ്,വിഷ്ണുവിന്റെ പിതാവായ വിജയനെ കൊലപ്പെടുത്തിയതായും മുറിക്കുള്ളിൽ കുഴിച്ചിട്ടതായും കണ്ടെത്തി.കൂടാതെ നിതീഷിന് വിദ്യയിലുണ്ടായ നാലു ദിവസം മാത്രം പ്രായം ഉള്ള കുഞ്ഞിനെ കൊന്ന് ഇവർ മുൻപ് താമസിച്ചിരുന്ന സാഗര കോളനിയിൽ ഉള്ള വീട്ടിലെ കന്നുകാലി തൊഴുത്തിൽ കുഴിച്ചിട്ടതായും അവിടെ നിന്നും കുഞ്ഞിന്റെ ശരീരം കത്തിച്ച് ചാരം ഇരുപതേക്കർ ആറ്റിൽ ഒഴുക്കിയതായും കണ്ടെത്തി.കൂടാതെ നിതീഷ്, സുമയേയും വിദ്യയേയും പലപ്പോഴായി ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തിട്ടുള്ളതായി അന്വേഷണത്തിൽ കണ്ടെത്തുകയുണ്ടായി. കടുത്ത അന്ധ വിശ്വാസത്തെ തുടർന്നുണ്ടായ
വളരെ സങ്കീർണ്ണമായ ഈ കേസിലെ പ്രതികളെ കണ്ടെത്തുന്നതിനും പ്രതികൾക്കെതിരെ തെളിവുകൾ ശേഖരിക്കുന്നതിനും ഈ പോലീസ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമവും ഫലപ്രദവുമായ അന്വേഷണം നിർണായകമായി.