Idukki വാര്‍ത്തകള്‍
കൊച്ചി തീരത്തെ അപകടം; കപ്പൽ മുങ്ങി


കൊച്ചി കടൽ തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ ദൂരത്ത് വെച്ച് അപകടത്തിൽ പെട്ട ലൈബിരിയൻ കപ്പൽ കടലിൽ മുങ്ങി. MSC Elsa 3 എന്ന കപ്പലാണ് കടലിൽ മുങ്ങിയത്. സംസ്ഥാന സർക്കാരിനെ കോസ്റ്റ്ഗാർഡ് ഇക്കാര്യം അറിയിച്ചു. കപ്പലിലുണ്ടായിരുന്ന കണ്ടെയ്‌നറുകളും മുങ്ങി. വിഴിഞ്ഞം തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പൽ ഇന്നലെയാണ് അപകടത്തിൽപ്പെട്ടത്.
കപ്പലിൽ നിന്ന് വീണ കണ്ടെയ്നറുകൾ കൊച്ചി ആലപ്പുഴ തീരങ്ങളിൽ എത്തുമെനന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൊല്ലം, തിരുവനന്തപുരം തീരത്തും കണ്ടെയ്നറുകൾ എത്താൻ സാധ്യതയുണ്ട്. ഡിഫൻസ് പിആർഒ കൂടുതൽ വിവരങ്ങൾ അറിയിക്കുമെന്നാണ് അറിയിക്കുന്നത്. കണ്ടെയ്നറുകൾ മറ്റൊരു കപ്പലിലേക്ക് മാറ്റി തീരത്തേക്ക് അടുപ്പിക്കാനായിരുന്നു പദ്ധതി.