ജില്ലയിലെ ആശുപത്രികളിൽ ആവശ്യമായ മരുന്നുകളെത്തിക്കണം. കേരളാ കോൺഗ്രസ്…


ഇടുക്കി മെഡിക്കൽ കോളജ്, താലൂക്ക് ആശുപത്രികൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ചികിൽസ തേടിയെത്തുന്ന രോഗികൾക്ക് ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്നുകൾ നൽകാൻ കഴിയാത്ത അവസ്ഥയാണുള്ളത്.10രൂപ, 20 രൂപ വിലയുള്ള മരുന്നുകൾ പോലും പല ആശുപത്രികളിലും ഇല്ല. വില കൂടിയ മരുന്നുകൾ ആശുപത്രികളിൽ ഇല്ലാത്തത് മൂലം ഡോക്ടർമാരും ജീവനക്കാരും രോഗികളുടെ ബന്ധുക്കളുടെ വിമർശനങ്ങൾ കേൾക്കേണ്ടി വരുന്നു.
മരുന്നുകളില്ലാത്തതിനാൽ പാവപ്പെട്ടവരായ രോഗികൾ വളരെയേറെ കഷ്ടപ്പെടുന്നു. ഇടുക്കിയിലെ ആശുപത്രികളിൽ അടിയന്തരമായി മരുന്നുകളെത്തിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് ഇടുക്കി ജില്ലാക്കമ്മറ്റി യോഗം സർക്കാരി നോടാവശ്യപ്പെട്ടു…..
യോഗത്തിൽജില്ലാ പ്രസിഡണ്ട് പ്രൊഫ.എം.ജെ.ജേക്കബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉന്നതാധികാര സമിതിയംഗങ്ങളായ അഡ്വ.തോമസ് പെരുമന ,നോബിൾ ജോസഫ്കേരള കർഷകയൂണിയൻ സംസ്ഥാനപ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ കേരള വിദ്യാർത്ഥി കോൺഗ്രസ് സംസ്ഥാനപ്രസിഡണ്ട് ജോൺസ് ജോർജ് കുന്നപ്പള്ളിൽ കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷൈനി സജി നിയോജക മണ്ഡലം പ്രസിഡണ്ട് ജോയി കൊച്ചു കരോട്ട്ജില്ലാ സെക്രട്ടറിമാരായ ലത്തീഫ് ഇല്ലിക്കൽ, അഡ്വ.ഷൈൻവടക്കേക്കര, ബെന്നി പുതുപ്പാടി ജില്ലാ ട്രഷറർ മാത്യൂസ് തെങ്ങുംകുടിസംസ്ഥാനകമ്മറ്റിയംഗങ്ങളായപി.വി.അഗസ്റ്റ്യൻ, ഫിലിപ്പ് ജി. മലയാറ്റ് , ഓ.റ്റി. ജോൺ ,സാജ പട്ടരുമഠം യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് അഡ്വ.എബി തോമസ്,കർഷകയുണിയൻ ജില്ലാ പ്രസിഡണ്ട് ബിനു ജോൺ ഇലവുംമൂട്ടിൽ സംസ്ഥാന സെക്രട്ടറിമാരായ സണ്ണി തെങ്ങുംപള്ളി, ബേബിച്ചൻ കൊച്ചു കരൂർ, കെ.റ്റി.യു.സി. ജില്ലാ പ്രസിഡണ്ട് വർഗീസ് സക്കറിയ, ജോസ് കുറുക്കൻകുന്നേൽ, ടോമി തൈലംമനാൽ , വിൻസൻറ് വള്ളാടി ,ജോയി കുടക്കച്ചിറ , ഷിജോ ഞവരക്കാട്ട്, സെലിൻ വിൻസന്റ് ,സി.വി.തോമസ്,ജിൽസ് അഗസ്റ്റിൻ, പി.എം. ഫ്രാൻസിസ്, എ.ആർ. ബേബി, ജോസ് മോടിക്കപ്പുത്തൻപുര, അഭിലാഷ് പാലക്കാട്ട്, തങ്കച്ചൻ നടയ്ക്കൽ, ജോസ് മുണ്ടയ്ക്കാട്ട്, ലാലു കുമ്മിണിയിൽ, കെ.ജെ.കുര്യൻ, ജോബിൾ കുഴിഞ്ഞാലിയിൽ , പി.ജി.പ്രകാശൻ, ജെയ്സൺ അത്തി മൂട്ടിൽ, വിൻസൻറ് വള്ളിക്കാവുങ്കൽ, ശശിധരൻ താഴാശ്ശേരി, ആൽബർട്ട് മാടവന, തോമസ് പുളിമൂട്ടിൽ, ശശിധരൻ മാടപ്പള്ളി തുടങ്ങിയവർ ചർച്ചകളിൽ പങ്കാളികളായി.