Idukki വാര്‍ത്തകള്‍
മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കാൻ പിണറായിയും സ്റ്റാലിനും ശ്രമിക്കുന്നില്ല: രാജീവ് ചന്ദ്രശേഖർ


മുല്ലപ്പെരിയാർ വിഷയം പരിഹരിക്കാൻ പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും ശ്രമിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ. ഇന്ത്യാമുന്നണിയുടെ ഭാഗമായ രാഹുൽ ഗാന്ധിയും പിണറായി വിജയനും സ്റ്റാലിനും ഒരുമിച്ചിരുന്ന് ചായയും പരിപ്പുവടയും കഴിച്ച് പിരിയുകയാണ് ചെയ്യുന്നത്. മുല്ലപ്പെരിയാർ വിഷയത്തിൽ ഇവർ ജനത്തെ കബളിപ്പിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ കട്ടപ്പനയിൽ പറഞ്ഞു