കലാലയ കവാടങ്ങൾ പൊതുജനങ്ങൾക്കായി തുറന്ന് അരുവിത്തുറ കോളേജിൽ എസ്.ജി. സി അൺലോക്ക്ഡ് ക്യാംപയിൻ


ബിരുദ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കുമായി അരുവിത്തുറ സെന്റ് ജോർജ്സ് കോളജിൻ്റെ കവാടങ്ങൾ തുറക്കുന്നു.കോളേജിന്റെ അക്കാഡമിക ഭൗതിക സാഹചര്യങ്ങൾ നേരിൽകണ്ട് വിലയിരുത്തുന്നതിനും തങ്ങളുടെ കുട്ടികൾക്ക് നൽകുന്ന വിദ്യാഭ്യാസ നിലവാരം പരിശോധിക്കുന്നതിനുമാണ് അവസരം ഒരുക്കുന്നത്.മെയ് മാസം 26 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് ക്യാമ്പസിൽ പ്രവേശിക്കാം. അന്തർദേശീയ നിലവാരത്തിൽ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി ബ്ലോക്ക്, ഡിജി തിയേറ്റർ, ഏഷ്യയിലെ ആദ്യത്തെ ക്യാമ്പസ് കമ്മ്യൂണിറ്റി ടെലികാസ്റ്റിംഗ് സെൻർ,വിശാലമായ സ്റ്റുഡിയോ ഫ്ലോർ, കൺട്രോൾറൂം,ഉന്നത നിലവാരത്തിലുള്ള സയൻസ് ലാബുകൾ, കമ്പ്യൂട്ടർ ലാബുകൾ,ഫുഡ് സയൻസ് ലാബുകൾ, ഓപ്പൺ ജിം ,ഗ്യാലറിയോടുകൂടിയ സ്റ്റേഡിയം, ജിംനേഷ്യം, ഇൻഡോർ സ്റ്റേഡിയം, റിഫക്ടറി, ബട്ടർഫ്ലൈ ഗാർഡൻ ഉൾപ്പെടെ വിവിധ ഉദ്യാനങ്ങൾ തുടങ്ങി വിശാലമായ സൗകര്യങ്ങൾ നേരിൽ കാണുന്നതിനും വിലയിരുത്തുന്നതിനും പൊതുജനങ്ങൾക്ക് അവസരം ഒരുക്കും.അതിവേഗം വളരുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി ആരംഭിച്ച ബി സി എ (സെൽഫ് ഫിനാൻസിങ് ) , ബി സി എ ( എയിഡഡ്),വിവിധ മേജറുകളിൽ സ്പെഷ്യലൈസ്ഡ് ബികോം കോഴ്സുകൾകൾ ബിഎസ് സി മാത്തമാറ്റിക്സ്, ബോട്ടണി, കെമസ്ട്രി, ഫിസിക്സ്സ്, ബി എ പൊളിറ്റിക്കൽ സയൻസ് , ഇക്കണോമിക്സ്സ്, ബി എ ഇംഗ്ലീഷ് വിത്ത് മീഡിയ സ്റ്റഡീസ് ആൻ്റഡ് ഫിലിം സ്റ്റഡീസ്, ബി എസ്സ് സി ഫുഡ് സയൻസ്, ബി എ മാസ് കമ്മ്യൂണിക്കേഷൻ തുടങ്ങിയ യുജി ഓണേഴ്സ് പ്രോഗ്രാമുകളുംഈ അധ്യയന വർഷത്തിൽ ക്യാമ്പസിന്റെ ഭാഗമാണ്. കൂടാതെ എം എസ് സി കെമിസ്ട്രി, ഫിസിക്സ്, മാത്തമറ്റിക്സ്, എം കോം, ഇന്റഗ്രേറ്റഡ് എം എ ഇംഗ്ലീഷ് തുടങ്ങിയ പി.ജി കോഴ്‌സുകളിലും വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നേടാം. ആവശ്യമായ രേഖകളുമായി എത്തുന്ന വിദ്യാർത്ഥികൾക്ക് എംജി യൂണിവേഴ്സിറ്റി ഏകജാലക സംവിധാനത്തിലൂടെ അഡ്മിഷൻ നേടുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള ഹെൽപ് ഡെസ്ക്കും ക്യാംപസിൽ പ്രവർത്തക്കുന്നുണ്ട്. ഏവരേയും ഈ ദിവസങ്ങളിൽ ക്യാമ്പസിലേക്ക് ക്ഷണിക്കുന്നതായി കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ സിബി ജോസഫ്, കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ തുടങ്ങിയവർ പറഞ്ഞു