ശക്തമായ കാറ്റിൽ കട്ടപ്പന ഓസാനം സ്കൂളിന് സമീപം നിന്നിരുന്ന മരത്തിൻ്റെ ശിഖരങ്ങൾ ഒടിഞ്ഞു വീണു


ശക്തമായ കാറ്റിൽ കട്ടപ്പന ഓസാനം സ്കൂളിന് സമീപം നിന്നിരുന്ന മരത്തിൻ്റെ ശിഖരങ്ങൾ ഒടിഞ്ഞു വീണു.
ഫയർഫോഴ്സ് എത്തി മുറിച്ച് മാറ്റി.
അപകട ഭീഷണി ഉയർത്തിനിൽക്കുന്ന മരങ്ങൾ മുറിച്ച് നീക്കണമെന്ന് നാട്ടുകാർ PWD യിൽ പരാതി നൽകിയിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് കട്ടപ്പന പള്ളിക്കവല ഓസാനം സ്കൂളിന് സമീപത്ത് നിന്നിരുന്ന വൻ വാക മരത്തിൻ്റ് ശിഖരങ്ങൾ ഒടിഞ്ഞ് വീണത്.
റോഡ് സൈഡിൽ നിരവധി മരങ്ങളാണ് അപകട ഭീഷണി ഉയർത്തി നിൽക്കുന്നത്.
സ്കൂൾ തുറക്കുന്നതിന് മുമ്പ് ഇവ വെട്ടി മാറ്റണമെന്ന് കാട്ടി പ്രദേശവാസികൾ PWD യിൽ പരാതി നൽകിയിരുന്നു.
എന്നാൽ പതിവ് പോലെ തന്നെ നടപടി ഉണ്ടായില്ല.
ശക്തമായ കാറ്റിൽ മരത്തിൻ്റ് ശിഖരങ്ങൾ ഒടിഞ്ഞ് വീഴുകയായിരുന്നു.
സമീപത്തു കൂടി 11K V ലൈനാണ് കടന്നുപോകുന്നത്. മരം ഒടിഞ്ഞ് വൈദ്യൂതി ലൈനിൽ പതിക്കാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്.
തുടർന്ന് ഫയർഫോഴ്സ് എത്തി ഒടിഞ്ഞ് വീണ ശിഖരങ്ങൾ മുറിച്ച് നീക്കി ഗതാഗതം സുഗമമാക്കി.
ശിഖരങ്ങൾ ഒടിഞ്ഞ് തൂങ്ങിയ അവസ്ഥയിലാണ്.
മാത്രവുമല്ല കേടുപിടിച്ച മരക്കൊമ്പുകൾ 11K V ലൈനിന് മുകളിലേക്കാണ് നിൽക്കുന്നത്.
അദ്ധ്യായന വർഷം ആരംഭിക്കുന്നതിന്ന് മുമ്പ് അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിച്ച് മാറ്റി ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താൻ PWD തയ്യാറാകണമെന്ന് പ്രദേശവാസികളും യാത്രക്കാരും ആവശ്യപ്പെട്ടു.