Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ത്രിവത്സര ഡിപ്ലോമ കോഴ്സുകളിലേക്ക് അഡ്മിഷൻ


സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡി യുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ത്രിവത്സര ഡിപ്ലോമ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. എസ്എസ്എൽസി, റ്റിഎച്ച്എസ്എൽസി, സിബിഎസ്ഇ അല്ലെങ്കിൽ മറ്റ് തുല്യത പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹരായ വിദ്യാർത്ഥികൾക്ക് കോളേജിൽ പ്രവർത്തിക്കുന്ന ഹെല്പ് ഡസ്കുമായി ബന്ധപ്പെടാവുന്നതാണ്.
ബയോ മെഡിക്കൽ എഞ്ചിനീയറിങ്, കമ്പ്യൂട്ടർ എഞ്ചിനീറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്, മെക്കാനിക്കൽ എഞ്ചിനീയറിങ്, സൈബർ ഫോറൻസിക് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി, എന്നീ ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. മെയ് 21 മുതൽ www.polyadmission.org വഴി ഓൺലൈൻ ആയി അപേക്ഷിക്കാം.
എസ് സി, എസ് റ്റി, ഒഇസി, ഒബിസി – എച്ച് വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 8547005084, 9446073146