നാട്ടുവാര്‍ത്തകള്‍
കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതരപരിക്ക്
നെടുങ്കണ്ടം : പുല്ലുചെത്താൻ സമീപവാസിയുടെ പുരയിടത്തിലെത്തിയ യുവതിയെ കാട്ടുപന്നി ആക്രമിച്ചു. ബാലഗ്രാം ബ്ലോക്ക് നമ്പർ 993-ൽ ഭാനുപ്രിയ(42)യ്ക്കാണ് കാട്ടുപന്നിയാക്രമണത്തിൽ പരിക്കേറ്റത്. ആക്രമണത്തിൽ യുവതിയുടെ വലതുകാൽ ഒടിഞ്ഞു. ദേഹമാസകലം പരിക്കേറ്റ യുവതി തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പശുവിന് പുല്ലുചെത്താനാണ് രാവിലെ ആറിന് പ്രദേശവാസിയായ അജിത്കുമാറിന്റെ പുരയിടത്തിലെത്തിയത്. പുല്ലുചെത്തുന്നതിനിടെ പുരയിടത്തിന്റെ മുകളിൽനിന്ന് കാട്ടുപന്നി ആക്രമിക്കാനായി ഒാടിയടുത്തു. ഭയന്ന് നിലവിളിച്ച് യുവതി ഓടിയെങ്കിലും പിന്നാലെയെത്തിയ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ വലതുകാൽ വട്ടമൊടിഞ്ഞു. കാട്ടുപന്നി ആക്രമിച്ചതോടെ കുടുംബത്തിന്റെ വരുമാനവും നിലച്ചു.