തൊടുപുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി ഒരാൾ പോലീസിന്റെ പിടിയിൽ


21-05-2025 തിയതി തൊടുപുഴ, കാരിക്കോട്,കുമ്മങ്കല്ല്, കിഴക്കേമഠത്തിൽ റഷീദ് (42) ആണ് പിടിയിലായത്. 40 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പ്ലാസ്റ്റിക് കൂടിൽ പൊതിഞ്ഞ് വിൽപനക്കായി കൈവശം സൂക്ഷിച്ചിരിക്കുകയായിരുന്നു. തൊടുപുഴ പോലീസ് സബ് ഇൻസ്‌പെക്ടർ റോയ് എൻ എസ് -ന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
ജില്ലയിലുടെനീളം പോലീസ് ലഹരി വസ്തുക്കള്‍ക്കെതിരെ നിരന്തര പരിശോധനകൾ ഇനിയും നടത്തുകയും, ലഹരി മാഫിയക്കെതിരെ കർശന നടപടികൾ തുടരുകയും ചെയ്യുന്നതാണ്.
ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ കേരളാ പോലീസിന്റെ “യോദ്ധാവ് ” വാട്‌സ്ആപ്പ് നമ്പരിലേക്ക് 𝟗𝟗𝟗𝟓𝟗𝟔𝟔𝟔𝟔𝟔 സന്ദേശം അയക്കുക. ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും. കൂടാതെ ഇടുക്കി ജില്ലയുമായി ബന്ധപ്പെട്ട ഇത്തരം വിവരങ്ങൾ ജില്ലാ നാർകോട്ടിക് സെല്ലിന്റെ 9497912594 എന്ന നമ്പരിലും അറിയിക്കാവുന്നതാണ്.