നാട്ടുവാര്‍ത്തകള്‍
ലൈസൻസില്ലാത്ത നാടൻ തോക്കുമായി യുവാവ് പിടിയിൽ
ലൈസൻസ് ഇല്ലാതെ വീട്ടിൽ സൂക്ഷിച്ചിരുന്ന നാടൻ തോക്കുമായി തൊമ്മൻകുത്ത് ചേന്നപ്പിള്ളിൽ ജോമോൻ ജോർജിനെ(32) കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സിഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കട്ടിലിനടിയിൽ നിന്നാണ് തോക്ക് കണ്ടെത്തിയത്.
കൂപ്പിൽ ഡ്രൈവറാണ് ജോമോൻ. റെയ്ഡിൽ എസ്ഐ ദിനേശൻ, എഎസ്ഐ പി.ജി. രാജേഷ് , പൊലീസ് ഉദ്യോഗസ്ഥരായ അജീഷ്, മനു, ബിബിൻ എന്നിവരും റെയ്ഡിൽ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.