Idukki വാര്‍ത്തകള്‍
കട്ടപ്പന ബാസൽ ടയേഴ്സിൽ സാമ്പത്തിക തിരിമറി നടത്തിയ മുൻ ജീവനക്കാരി അറസ്റ്റിൽ


കട്ടപ്പന ഇടുക്കിക്കവലയിൽ പ്രവർത്തിക്കുന്ന ബാസൽ ടയേഴ്‌സിൽ നിന്ന് 11 ലക്ഷം രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയ യുവതി അറസ്റ്റിൽ. സ്ഥാപനത്തിലെ ബില്ലിങ് ആൻഡ് അക്കൗണ്ടിങ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന യുവതിയാണ് അറസ്റ്റിലായത്. ഈ വർഷത്തെ ഓഡിറ്റിലാണ് തട്ടിപ്പ് പുറത്തായത്. സ്ഥാപനത്തിലെ സാധനസാമഗ്രികൾ വിൽക്കുന്ന പണം സ്വന്തം അക്കൗണ്ടിലേക്ക് വാങ്ങി തട്ടിപ്പ് നടത്തുകയായിരുന്നു. സംഭവത്തിൽ സ്ഥാപനത്തിലെ ജനറൽ മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്ത്.11,23,056 രൂപയാണ് പലപ്പോഴായി സ്ഥാപനത്തിൽ നിന്ന് നഷ്ടമായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.