ഐ.എച്ച്.ആര്‍.ഡിയില്‍ ഗവേഷണ സംവാദം 23 ന്


കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ ആഭിമുഖ്യത്തില്‍ യൂണിവേഴ്‌സിറ്റികള്‍, കോളേജുകള്‍ അടക്കമുള്ള അക്കാദമിക് സ്ഥാപനങ്ങളില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിപാടി മെയ് 23ന് രാവിലെ 10ന് തിരുവനന്തപുരത്തുള്ള ഐ.എച്ച്.ആര്‍.ഡി മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ നടത്തും.
ഐ.എച്ച.്ആര്‍.ഡി യുടെ ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ജേണലായ ഐ.ജെ.എസ്.ടി.ഐയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. നിര്‍മിത ബുദ്ധിയുടെ കാലഘട്ടത്തില്‍ നിരന്തര മാറ്റങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുന്ന എന്‍ജിനീയറിംഗ് സാങ്കേതിക വിദ്യയുടെ ഗവേഷണ, തൊഴില്‍ സാധ്യതകളാണ് ചര്‍ച്ച ചെയ്യുന്നത്. അധ്യാപക വിദ്യാര്‍ത്ഥി സമൂഹത്തിന് പുതിയ സാങ്കേതിക വിദ്യകളിലുള്ള ഗവേഷണത്തിന് പ്രോത്സാഹനം നല്‍കുകയാണ് ഇതിന്റെ ലക്ഷ്യം. കേരള സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ സമ്പൂര്‍ണ ഗവേഷണ ജേണലായി ഐ.എച്ച.്ആര്‍.ഡി ആരംഭിച്ച ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് സയന്‍സ്, ടെക്നോളജി ആന്റ് ഇന്നോവേഷന്‍ (ഐ. ജെ.എസ്.ടി.ഐ), നിലവാരമുള്ള ഗവേഷണ പ്രബന്ധങ്ങള്‍ വിദഗ്ദ്ധ ചര്‍ച്ചകളിലൂടെയും സൂക്ഷ്മ പരിശോധനകളിലൂടെയും പ്രസിദ്ധീകരിക്കുന്നു. ജേണലിന്റെ വിശദ വിവരങ്ങള്‍ www.ijsti.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
പരിപാടിക്ക് ജപ്പാനിലെ കാവാസാക്കിയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധനും ഗവേഷകനുമായ ഡോ: അകിഹിക്കോ (കെന്‍) സുഗിയാമ, തിരുവനന്തപുരം ഐ. ഐ. എസ്. ടി അസ്സോസിയേറ്റ് ഡീനും, ഐ.ഇ.ഇ.ഇ കേരളാ ഘടകത്തിന്റെ ചെയര്‍മാനുമായ ഡോ: ബി എസ് മനോജ്, ഐ എച്ച്.ആര്‍.ഡി ഡയറക്ടര്‍ ഡോ: വി എ അരുണ്‍ കുമാര്‍, ഐ. ജെ.എസ്.ടി.ഐ ചീഫ് എഡിറ്ററും പൂഞ്ഞാര്‍ ഐ.എച്ച.്ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാളുമായ ഡോ: എം.വി രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍: https://shorturl.at/PfSDc