Idukki വാര്‍ത്തകള്‍
വികസിത കേരളം കൺവൻഷൻ – ഇടുക്കി സൗത്ത്


ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ നയിക്കുന്ന വികസിത കേരളം കൺവെൻഷൻ 24-ാം തിയതി കട്ടപ്പനയിൽ നടക്കും.
കട്ടപ്പന വള്ളക്കടവ് സിബീസ് ഗാർഡനിൽ വച്ച് നടക്കുന്ന കൺവെൻഷൻ രാവിലെ പത്ത് മണിക്കാണ് ആരംഭിക്കുന്നത്.
വികസിത കേരളം എന്ന സങ്കൽപ്പത്തിൽ ഇടുക്കിയിൽ ഉണ്ടാകേണ്ട വികസന പ്രവർത്തനങ്ങളെപ്പറ്റിയും അതുമായി ബന്ധപ്പെട്ട് പാർട്ടി ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളെ പറ്റിയും കൺവെൻഷൻ ചർച്ച ചെയ്യും.
പ്രത്യേകം നിശ്ചയിക്കപ്പെട്ട പ്രതിനിധികളാണ് കൺവെൻഷനിൽ പങ്കെടുക്കുന്നത്.
ആദ്യമായി ഇടുക്കി സൗത്ത് ജില്ലയിൽ എത്തുന്ന സംസ്ഥാന അധ്യക്ഷന് ജില്ലാ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രത്യേകം സ്വീകരണം നൽകും.