വർഗീയതക്കെതിരെ സാമൂഹ്യജീർണ്ണതക്കെതിരെ” അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കട്ടപ്പന ഏരിയയുടെ കാൽനട ജാഥ മെയ് 23 മുതൽ 25 വരെ നടക്കും


വർഗീയതക്കെതിരെ സാമൂഹ്യജീർണ്ണതക്കെതിരെ” അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കട്ടപ്പന ഏരിയയുടെ കാൽനട ജാഥ മെയ് 23 മുതൽ 25 വരെ നടക്കും.
മഹിള അസോസിയേഷൻ കട്ടപ്പനഏരിയാ സെക്രട്ടറി പൊന്നമ്മ സുഗതനാണ് ജാഥക്യാപ്റ്റൻ.
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ നേതൃത്വത്തിൽ വർഗീയതക്കെതിരെ – സാമൂഹ്യ ജീർണ്ണതക്കെതിരെ മെയ് 23, 24, 25 തീയതികളിൽ കട്ടപ്പന ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കാൽ നട പ്രചരണ ജാഥ നടത്തും.
മഹിളാ അസോസിയേഷൻ കട്ടപ്പനഏരിയ സെക്രട്ടറി പൊന്നമ്മ സുഗതൻ നയിക്കുന്ന ജാഫ 23 ന് പുളിയന്മലയിൽ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷൈലജ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
നേതാക്കളായ
സുധർമ മോഹനൻ, ശോഭന അപ്പു, അനിത റെജി, ബിന്ദു മധുകുട്ടൻ, സാലി ജോളി, ഗ്രേസ് മേരി, ബീന സോദരൻ, അതുല്യ ഗോപേഷ്, ജിഷ ഷാജി, ആതിരാ ശ്രീകുമാർ, മരിയ കൃഷ്ണൻ, പ്രിയ ജോമോൻ,ഷീബ സുധീർ, ഓമന കൃഷ്ണപിള്ള, സുനിലാ വിജയൻ, അമ്പിളി, സജിനി സജി തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിക്കും.
പൊന്നമ്മ സുഗതൻ ക്യാപ്റ്റനും ജലജാ വിനോദ് വൈസ് ക്യാപ്റ്റനും വിജി രാധാമണി മാനേജരുമായി മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ജാഥ 25ന് കാഞ്ചിയാറിൽ സമാപിക്കും.
സമാപന സമ്മേളനംഅസോസിയേഷൻ ജില്ലാ സെക്രട്ടറി ലിസി ജോസ് ഉദ്ഘാടനം ചെയ്യും.
.