കട്ടപ്പന ഹൈ ഫ്രഷിൽ സ്കൂൾ വിപണി ആരംഭിച്ചു


കട്ടപ്പന ഹൈ ഫ്രഷിൽ സ്കൂൾ വിപണി ആരംഭിച്ചു. ആകർഷകമായ വിലക്കുറവിലാണ് വിപണി തുറന്നിരിക്കുന്നത്. കുട്ടികളുടെ പഠനോപകരങ്ങങ്ങൾ, ബാഗ്, കുട, തുടക്കിയവ വാങ്ങുന്നതിനായി സ്കൂൾ തുറക്കുമ്പോൾ രക്ഷിതാക്കൾ നെട്ടോട്ടത്തിലാണ് .
എന്നാൽ ഇനി ആ ടെൻഷൻ വേണ്ട, എറ്റവും കുറഞ്ഞ വില കുറവിൽ ഇനി ഹൈ ഫ്രഷ് സ്കൂൾ വിപണിയിൽ നിന്ന് എല്ലാം തിരഞ്ഞെടുക്കാം. വിപണിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡൻ്റ് ജോയി വെട്ടിക്കുഴി നിർവ്വഹിച്ചു.
പ്രമുഖ കമ്പനികളായ നോൾട്ട, മിൽട്ടൺ, സെർവെൽ സെല്ലോ , സ്കൈ തുടങ്ങിയ കമ്പനികളുടെ ലഞ്ച് ബോക്സ്, ടിഫിൻ ബോക്സ്, വാട്ടർ ബോട്ടിൽ വിലക്കുവിൽ ലഭ്യമാണ്. പോപ്പി ,ജോൺസ് തുടങ്ങിയ കമ്പനികളുടെ കുടകൾ, സ്കൂൾ ബാഗുകൾ , പഠനോപകരണങ്ങൾ വൻ വിലക്കുറവിൽ ലഭിക്കും. നോട്ടുബുക്കുകൾക്ക് വൻ വിലക്കുറവാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്.
ക്ലാസ് മെറ്റിൻ്റ് 172 പേജ് എട്ട് ബുക്ക് വാങ്ങുമ്പോൾ നാല് ബുക്കും 140 പേജ് എട്ട് ബുക്ക് വാങ്ങുമ്പോൾ നാല് എണ്ണവും സൗജന്യമായി ലഭിക്കും. 152 പേജ് പേപ്പർ സോഫ്റ്റ് ബുക്ക് അഞ്ച് ബുക്കിന് അഞ്ച് ബുക്ക് സൗജന്യമായി ലഭിക്കും. 60 രൂപാ വിലയുള്ള ബുക്ക് 4 1 രൂപാക്കും ലഭിക്കും.
നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ.ജെ ബെന്നി ആദ്യ വിൽപ്പനയും പുളിയന്മലകാർമ്മൽ സ്കൂൾ വിദ്യാർത്ഥിനി നന്ദന സിബു ആദ്യ വിൽപ്പന സ്വീകരണവും ഏറ്റു വാങ്ങി
ബാങ്ക് ഡയറക്ട് ബോർഡ് അംഗങ്ങളായ റ്റി ജെ ജേക്കബ്ബ്, ബാബു ഫ്രാൻസീസ്, സജീന്ദ്രൻ പൂവാങ്കൽ, സിന്ദു വിജയകുമാർ, സെക്രട്ടറി റോബിൻസ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.