

ഇടുക്കി ജില്ലാ പോലീസ് സമുച്ചയനിർമ്മാണത്തിനായി ലഭിച്ചിട്ടുള്ള സ്ഥലത്തെ മരങ്ങൾ നിർമ്മാണവുമായി ബന്ധപ്പെട്ട് മുറിച്ചു നീക്കുന്നതിന് വനം വകുപ്പിൽ നിന്നും അനുമതി ലഭിച്ചിട്ടുണ്ട്. ഈ മരങ്ങളുടെ പുനർ ലേലം മെയ് 27 ന് രാവിലെ 11 ന് ഇടുക്കി സബ് ഡിവിഷണൽ പോലീസ് ഓഫീസ് പരിസരത്ത് നടത്തും.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലദിവസം രാവിലെ 10 മണിക്ക് മുൻപായി നിരതദ്രവ്യമായ 1,50,000 രൂപ ലേല സ്ഥലത്ത് അടച്ച് രസീത് കൈപ്പറ്റണം. കൂടാതെ സീൽ ചെയ്ത ദർഘാസുകൾ നേരിട്ടോ തപാൽ മാർഗേമോ നിരതദ്രവ്യമായ തുക അടച്ചതിന്റെ ഡിമാൻ്റ് ഡ്രാഫ്റ്റ് (ഇടുക്കി ജില്ലാ പോലിസ് മേധാവിയുടെ പേരിൽ) 26 ന് വൈകിട്ട് 5 മണി വരെ ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ സമർപ്പിക്കണം.
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ലേലദിവസത്തിന് മുൻപുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 നും വൈകിട്ട് 4 നും ഇടയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥതടെ സാന്നിദ്ധ്യത്തിൽ (ലയ്സൻ ഓഫീസർ ജില്ലാ പോലീസ് ഓഫിസ്, ഇടുക്കി,മൊബൈൽ: 9447321194) ലേലം ചെയ്യാനുള്ള മരങ്ങൾ പരിശോധിക്കാം.