കുടുംബശ്രീ ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് കമ്പനിയില്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍ നിയമനം


കുടുംബശ്രീ ജില്ലാമിഷന്‍ ഇടുക്കി ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബിരുദം കൂടാതെ രണ്ട് വര്‍ഷത്തെ മാര്‍ക്കറ്റിംഗ് പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള എം.ബി.എ മാര്‍ക്കറ്റിംഗ് എന്നീ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 30 വയസ് (2025 മെയ് 1 ന് 30 വയസ്് കഴിയാന്‍ പാടുള്ളതല്ല).
ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് പ്ലസ് ടു, പൗള്‍ട്രി മേഖലയിലെ പ്രവര്‍ത്തിപരിചയം എന്നീ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 30 വയസ് (2025 മെയ് 1ന് 30 വയസ് കഴിയാന്‍ പാടുള്ളതല്ല).
വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷ സമര്‍പ്പിക്കുക. നിയമനം കരാര്‍ അടിസ്ഥാനത്തിലായിരിക്കും. മെയ് 24 ന് വൈകിട്ട് അഞ്ച് വരെ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍, കുടുംബശ്രീ, ഇടുക്കി ജില്ല, സിവില്‍ സ്റ്റേഷന്‍, പൈനാവ് പി.ഒ., ഇടുക്കി പിന്‍- 685603 എന്ന വിലാസത്തില്‍ അപേക്ഷകള്‍ സ്വീകരിക്കും. ടെലിഫോണ്‍ – 04862 232223.
നിലവില്‍ കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍ എന്നീ തസ്തികകളില്‍ മറ്റു ജില്ലകളില്‍ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരെ ഈ തിരഞ്ഞെടുപ്പില്‍ പരിഗണിക്കുന്നതല്ല. ഒന്നിലധികം അപേക്ഷകള്‍ ഉണ്ടെങ്കില്‍ എഴുത്തു പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.