ഫാർമേഴ്സ് ഡവലപ്പ്മെൻ്റ് സൊസൈറ്റി ഉത്ഘാടനവും കാർഷിക സെമിനാറും നടന്നു


ഫാർമേഴ്സ് ഡവലപ്പ്മെൻ്റ് സൊസൈറ്റി ഉപ്പുതറ പഞ്ചായത്ത് തല ഉത്ഘാടനവും കാർഷിക സെമിനാറും നടന്നു. ഉപ്പുതറ പഞ്ചായത്ത് കമ്മൂണിറ്റി ഹാളിൽ നടന്ന പരിപാടി കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജോൺ ഉത്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് അംഗം സാബു വേങ്ങവേലി അധ്യക്ഷനായി. സൊസൈറ്റിയുടെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി സുധീഷ് സുധൻ പുളിക്കലേടത്ത് അവതരിപ്പിച്ചു.
ഉപ്പുതറയിലെ സാധാരണ കർഷകരുടെ സർവ്വോപരി വികസനം സാധ്യമാക്കണമെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കർഷകരുടെ കൂട്ടായ്മയാണ് ഫാർമേഴ്സ് ഡവലപ്പ്മെൻ്റ് സൊസൈറ്റി. ‘ കർഷകർക്ക് ആവശ്യമായ ഗുണനിലവാരമുള്ള വിവിധ തരം തൈകൾ വിതരണം നടത്തുക, മൃഗസംരക്ഷണം, അടുക്കളത്തോട്ടം, പച്ചക്കറി കൃഷി , ഫലവൃക്ഷ തൈകളുടെ പ്രോത്സാഹനം , എന്നിവ ലക്ഷ്യമിട്ടാണ് സൊസൈറ്റിയുടെ പ്രവർത്തനം,
ഉപ്പുതറ കൃഷി ഓഫീസർ ധന്യ ജോൺസൺ കാർഷിക സെമിനാർ നയിച്ചു. ഫെഡറൽ ബാങ്ക് ഉപ്പുതറ ശാഖാ മാനേജർ നിധിൻ ജോയി കാർഷിക സെമിനാർ ഉദ്ഘാടനം ചെയ്തു
അനിൽ എം.എ,അനിൽ എം.പി, ജെയിംസ് ജോസഫ് ,വി.എൻ വിശ്വംഭരൻ, രവി വെള്ളാശ്ശേരി , റോബിൻ തോമസ് എന്നിവർ സംസാരിച്ചു.