കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജില്ലയിലെ ഭൂപ്രശ്നങ്ങൾ വഷളാക്കി ജനജീവിതം സങ്കീര്‍ണമാക്കിയതായി കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്മാന് പി സി തോമസ്


കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജില്ലയിലെ ഭൂപ്രശ്നങ്ങൾ വഷളാക്കി ജനജീവിതം സങ്കീര്‍ണമാക്കിയതായി കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്മാന് പി സി തോമസ്.
നിര്‍മാണ നിരോധനം വികസനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണന്നും പി സി തോമസ് കട്ടപ്പനയിൽ പറഞ്ഞു.
നിര്‍മാണം തടഞ്ഞുള്ള കലക്ടറുടെ ഉത്തരവും ജില്ലയിൽ നിലവിലുണ്ട്. ജില്ലയില്‍ ജനങ്ങള്‍ക്ക് അവരുടെ ഭൂമിയില്‍ സ്വതന്ത്രമായി നിര്‍മാണം നടത്താന്‍ കഴിയാത്ത സ്ഥിതിയാണ മറ്റ് ജില്ലകളിലേതുപോലെ ഇടുക്കിയിലെ ജനങ്ങള്‍ക്കും ഭൂമി സ്വതന്ത്രമായി ക്രയവിക്രയം നടത്താനും കെട്ടിട നിര്‍മിക്കാനും അവകാശമുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ കാര്‍ഷിക മേഖല ഇടുക്കിയിലാണ് ,എന്നാല്‍, വിളകളുടെ വിലയിടിവും ഉല്‍പ്പാദനക്കുറവും കര്‍ഷകര്‍ പ്രതിസന്ധിയിലാക്കിയെന്നും പി സി തോമസ് പറഞ്ഞു.
കൃഷിക്കാരെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി വര്‍ഷങ്ങളായി പറയുന്നതല്ലാതെ നടപടി ഉണ്ടാകുന്നില്ല. ഇടുക്കിയിലെ ജനങ്ങള്‍ക്കുനേരെയുള്ള ദ്രോഹനടപടികള്‍ക്കെതിരെ പാര്‍ട്ടി സമരം ശക്തമാക്കുമെന്നും പി സി തോമസ് കട്ടപ്പനയിൽ പറഞ്ഞു.