Idukki വാര്‍ത്തകള്‍
കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ ഹൈ സ്കൂൾ വിഭാഗം സാമൂഹ്യ ശാസ്ത്ര അധ്യാപകരുടെ അവധിക്കാല അധ്യാപക സംഗമത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു


നാടിനെ കാർന്നു തിന്നുകൊണ്ട് ഇരിക്കുന്ന ലഹരി എന്ന വിപത്തിനെ തുടച്ചു നീക്കുക എന്ന കേരള സർക്കാരിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി അവധിക്കാല അധ്യാപക പരിശീലനത്തിൽ ഈ വിഷയത്തെ വളരെയേറെ പ്രാധാന്യം നൽകിയിരിക്കുന്നു.
അതിന്റെ ഭാഗമായി സാമൂഹ്യ ശാസ്ത്ര വിഭാഗം അധ്യാപകർ ജില്ലയിലെ ടൂറിസം സെന്റർ ആയ രാമക്കൽമേട്ടിൽ excice ഡിപ്പാർട്മെന്റ് മായി ചേർന്ന് ലഹരിക്കെതിരെ ഫ്ലാഷ് മൊബും ബോധവൽക്കരണ ക്ലാസും ലേഖുലേഖ വിതരണവും നടത്തി. SRG മാരായ അമ്പിളി ജി, ഷിജോ ജോൺ, ഷൈനി ജോസ്
അധ്യാപകരായ സാബു ജോസഫ്, ഷാജഹാൻ പി, ഫാദർ ബോബി, സെലിൻ മൈക്കിൾ ഷോജി ജോസഫ് , തുടങ്ങിയവർ നേതൃത്വം നൽകി