ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ


പാർട്ടൈം ജോലിയുടെ മറവില്‍ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ കോഴിക്കോട്, ചെറുവാടി, തെനയങ്കല്പറമ്പിൽ വീട്ടിൽ ഷെഫിൻ അബ്‌ദുൾസലിം (28) ആണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രം അക്കൗണ്ട് വഴി ഇടുക്കി സ്വദേശിനിയായ യുവതിയോട് മിന്ത്ര മാൾ ഫ്രീ ഷോപ്പിംഗ് പ്ലാറ്റ് ഫോം (myntra mall free shopping platform) ലിങ്കുവഴി, പണം നിക്ഷേപിച്ചാൽ, ടാസ്ക് പൂർത്തിയാകുന്ന മുറക്ക് ലാഭം തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലതവണകളിലായി 8,31,865/- രൂപ തട്ടിയെടുക്കുകയായിരുന്നു. ഇടുക്കി ജില്ലാ പോലീസ് മേധാവി ശ്രീ. വിഷ്ണു പ്രദീപ് ടി.കെ ഐ പി എസ്- ന്റെ നിർദ്ദേശാനുസരണം ഇടുക്കി ജില്ലാ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് ശ്രീ. കെ.ആർ. ബിജുവിന്റെ മേൽനോട്ടത്തിൽ മൂന്നാർ പോലീസ് സബ് ഇൻസ്‌പെക്ടർ ബിനു ആൻഡ്രുസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിജു കെ വി, സിവിൽ പോലീസ് ഓഫീസർ റസാക്ക് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഒരു മണിക്കൂറിനകം ഈ വിവരം സൈബർ ഹെല്പ് ലൈൻ നമ്പറായ 1930 ലോ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ അറിയിക്കുക.