നാട്ടുവാര്‍ത്തകള്‍
40 ലിറ്റര്‍ ചാരായവുമായി പിടിയില്‍
കട്ടപ്പന: വീടിനു സമീപം ഒളിപ്പിച്ച 40 ലിറ്റര്‍ ചാരായവുമായി ഒരാള്‍ പിടിയില്‍. കാഞ്ചിയാര്‍ എസ്.എന്‍ പടി പാറക്കല്‍ സനീഷ് കുമാര്‍ ആണ് പിടിയിലായത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് കട്ടപ്പന എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ അബ്ദുള്‍ സലാമിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ചാരായം കണ്ടെത്തിയത്.
ഇയാളുടെ പുരയിടത്തില്‍ കിണറിനു സമീപത്തായി 40 ലിറ്റര്‍ വാറ്റുചാരായം ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ ജോസി വര്‍ഗീസ്, ഓഫീസര്‍മാരായ ജെയിംസ് മാത്യു, ജസ്റ്റിന്‍ പി. ജോസഫ്, വനിതാ ഓഫീസര്‍ ചിത്രാ ഭായ്, ഡ്രൈവര്‍ ഷിജോ അഗസ്റ്റിന്‍ എന്നിവര്‍ പങ്കെടുത്തു