വിദേശരാജ്യങ്ങളിൽ മാത്രം കാണപ്പെടുന്ന ശവപുഷ്പം എന്ന് അറിയപ്പെടുന്ന പൂങ്കുല ഇപ്പോൾ ഇടുക്കി രാമക്കൽമേട്ടിൽ എത്തിയാലും കാണുവാൻ സാധിക്കും


ലോകത്തിലെ ഏറ്റവും വലിയ പൂങ്കുലയാണ് ശവപുഷ്പം എന്ന് അറിയപ്പെടുന്ന പൂങ്കുല.
വിദേശരാജ്യങ്ങളിൽ മാത്രം കാണപ്പെടുന്ന ഈ പൂങ്കുല ഇപ്പോൾ ഇടുക്കി രാമക്കൽമേട്ടിൽ എത്തിയാലും കാണുവാൻ സാധിക്കും. ഇതിനോടൊപ്പം ലോകത്തിലെ ഏറ്റവും വലിയ ഒറ്റപൂവായ റഫ്ലേഷ്യ അർണോൾഡിയെയും കണ്ട് പരിചയപ്പെടുവാൻ സാധിക്കും..
ഇതാണ് ആ ഭീമൻ പൂങ്കുല . ടൈറ്റാൻ ആറം.. ഇതിന് ഏകദേശം 3 മീറ്റർ വരെ ഉയരം വെക്കാൻ കഴിയും.ടൈറ്റാൻ ആറം ഇന്തോനേഷ്യയിലെ സുമാത്രയിലെ മഴക്കാടുകളിൽ നിന്നുള്ളതാണ്. ഇവ വളരെ അപൂർവ്വമായി മാത്രമേ പുഷ്‌പിക്കാറുള്ളൂ, സാധാരണയായി 7-10 വർഷത്തിലൊരിക്കൽ മാത്രം. പൂങ്കുല ഏതാനും ദിവസങ്ങൾ മാത്രമേ നിലനിൽക്കു. ‘ശവപുഷ്പം’ എന്നും ഇത് അറിയപ്പെടുന്നു, കാരണം ഇത് വിരിയുമ്പോൾ ചീഞ്ഞ മാംസത്തിൻ്റെ രൂക്ഷമായ ഗന്ധം പുറപ്പെടുവിക്കുന്നു.പക്ഷേ നമ്മുടെ ഇടുക്കിയിലെ ഈ ഭീമൻ പൂങ്കുല സുഗന്ധമാണ് പരത്തുന്നത്.അതിന് കാരണം ഇത് മനുഷ്യനിർമ്മിതമാണ്.പ്രിൻസ് ഭുവനചന്ദ്രൻ എന്ന കലാകാരനാണ് ഈ അപൂർവ്വ കലാസൃഷ്ടി നടത്തിയിട്ടുള്ളത്.മൂന്നു മീറ്ററോളം ഉയരത്തിൽ തകിടും തുണിയും മറ്റും ഉപയോഗിച്ചാണ് സൃഷ്ടി പൂർത്തീകരിച്ചത്
ഇനി ലോകത്തിലെ ഏറ്റവും വലിയ ഒറ്റപൂവ് കൂടി കാണാം.
റഫ്ലേഷ്യ .ഇതിന് ഒരു മീറ്ററിലധികം വ്യാസവും 10 കിലോഗ്രാം വരെ ഭാരവും ഉണ്ടാകാം.ഇവ ഇലകളോ തണ്ടുകളോ വേരുകളോ ഇല്ലാത്ത ഒരു പരാദസസ്യമാണ്.ഇതും അതെ പകിട്ടോടുകൂടി തന്നെ പ്രിൻസ് നിർമ്മിച്ചിട്ടുണ്ട്.
വ്യത്യസ്തങ്ങളായ നിരവധി നിർമിതികൾ പ്രിൻസ് ഇതിനുമുമ്പും നടത്തിയിട്ടുണ്ട്.ഇവയെല്ലാം വിവിധ സർക്കാർ സ്ഥാപനങ്ങളിൽ വേറിട്ട കാഴ്ചയായി നിലനിൽക്കുന്നുണ്ട്.എന്താണെങ്കിലും അപൂർവ്വങ്ങളായ ഈ പൂക്കളെ കാണുവാൻ വരുംദിവസങ്ങളിൽ നിരവധി പേർ എത്തുമെന്നാണ് പ്രിൻസിന്റെയും കുടുംബത്തിന്റെയും പ്രതീക്ഷ…….