കട്ടപ്പനയാറ്റിലെ മീനുകൾ ചത്തുപൊങ്ങുന്നത് നിത്യ സംഭവമാകുന്നു


രാസ വസ്ഥുക്കൾ വെള്ളത്തിൽ കലർത്തുന്നതാണ് മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. ഒരാഴ്ച്ച മുമ്പ് ഇരുപതേക്കർ ഭാഗത്ത് മീനുകൾ ചത്തുപൊങ്ങിയതിന് പിന്നാലെയാണ് ഇന്ന് സ്കൂൾക്കല ഭാഗത്തും മീനുകൾ കൂട്ടത്തോടെ ചത്തത്
ഒരാഴ്ച്ച മുമ്പ് കട്ടപ്പനയാറിൻ്റ് കുഴികോടിപടിയിൽ മീനുകൾ ചത്തുപൊങ്ങിയിരുന്നു.
പഞ്ചായത്ത്, മുൻസിപ്പാലിറ്റി ആരോഗ്യവിഭാഗങ്ങൾ പരിശോധന നടത്തിയിരുന്നു.
കൂട്ടമായി മത്സ്യങ്ങൾ ചത്തതോടെ വലിയതോതിൽ ദുർഗന്ധവും ഈ മേഖലയിൽ വമിച്ചിരുന്നു. വെള്ളത്തിൽ ആരെങ്കിലും വിഷം കലക്കിയതാവാം എന്നാണ് പ്രദേശവാസികളുടെ സംശയം.
വേനലിൽ വരൾച്ചക്ക് ശേഷം മഴ പെയ്തതോടെ കട്ടപ്പനയാറ്റിയിൽ നീരൊഴുക്ക് ആരംഭിച്ച സാഹചര്യത്തിലാണ് ഇത്തരത്തിലെ സാമൂഹ്യവിരുദ്ധ പ്രവർത്തനം. ഇതോടെ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി.
കട്ടപ്പന നഗരസഭയുടെ പരിധിയിൽ ഒഴുകിയെത്തിയ വെള്ളത്തിലാണ് രാസവസ്തു കലർന്നിരിക്കുന്നത് എന്നാണ് നിഗമനം. തുടർന്ന് കാഞ്ചിയാർ പഞ്ചായത്ത് അധികൃതരും നഗരസഭ ആരോഗ്യ വിഭാഗവും പരിശോധന ആരംഭിച്ചിരുന്നു.
ഏലം അടക്കമുള്ള കാർഷികവിളികളിൽ രാസവസ്തു പ്രയോഗിച്ചപ്പോൾ വെള്ളത്തിൽ കലർന്നതാവാം എന്ന സംശയവും നിലനിൽക്കുകയാണ്. അതോടൊപ്പം ആരെങ്കിലും വിഷം കലക്കി മീൻ പിടിക്കാൻ ശ്രമിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്.
ഇതിന് പിന്നാലെയാണ് കട്ടപ്പന സ്കൂൾക്കവല പമ്പ് ഹൗസിന് സമീപം ഇന്ന് രാവിലെ മത്സ്യങ്ങൾ ചത്ത് പൊങ്ങിയത്. വിഷാംശം കലർന്നതോടെ ആറ്റിലെ ജലം ഉപയോഗശൂന്യമായതിനൊപ്പം മത്സ്യ സമ്പത്തിനും വലിയ പ്രതിസന്ധിയാണ് ഉണ്ടാകുന്നത്.