Idukki വാര്‍ത്തകള്‍
എം ജി യൂണിവേഴ്സിറ്റി ബികോം കോർപറേഷൻ പരീക്ഷയിൽ എട്ടാം റാങ്ക് കരസ്ഥമാക്കി കാഞ്ചിയാർ പേഴുങ്കണ്ടം സ്വദേശിനി ജസ്ന ജയ്മോൻ


എം ജി യൂണിവേഴ്സിറ്റി ബികോം കോർപറേഷൻ പരീക്ഷയിൽ എട്ടാം റാങ്ക് കരസ്ഥമാക്കിയിരിക്കുകയാണ് കാഞ്ചിയാർ പേഴുങ്കണ്ടം പാറയിൽ ജയ്മോൻ ബിന്ദു ദമ്പതികളുടെ മകൾ ജസ്ന ജയ്മോൻ. രാമപുരം മാർ അഗസ്റ്റിനോസ് കോളേജ് വിദ്യാർത്ഥിനിയായ ജസ്ന ജയ്മോൻ കട്ടപ്പന ഓസ്സാനാം ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ പത്താംക്ലാസ് വരെയും കട്ടപ്പന സെ.ജോർജ്ജ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ പ്ലസ്ടു പഠനവും പൂർത്തിയാക്കി. ചെറുപ്പം മുതലേ പഠനത്തിൽ മിടുക്കിയായിരുന്ന ജസ്ന റാങ്ക് പ്രതീക്ഷയോടെയാണ് കോളേജ് പഠനം ആരംഭിച്ചത്. പിതാവ് ജയ്മോൻ ജോർജ്ജ് മുട്ടം ജില്ലാ കോടതി ജീവനക്കാരനാണ്. മാതാവ് ബിന്ദു പുളിയൻമല കാർമ്മൽ സ്ക്കുൾ അധ്യാപികയാണ്. ഏക സഹോദരൻ ജെബിൻ ACCA വിദ്യാർത്ഥിയാണ്.