Idukki വാര്‍ത്തകള്‍
ആലപ്പുഴ തലവടിയില്‍ കോളറ സ്ഥിരീകരിച്ചു


തലവടിയില്‍ കോളറ സ്ഥിരീകരിച്ചു. തലവടി പഞ്ചായത്ത് ആറാം വാര്‍ഡില്‍ നീരേറ്റുപുറം പുത്തന്‍പറമ്പില്‍ രഘു പി ജി (48)ക്കാണ് കോളറ സ്ഥിരീകരിച്ചത്. സംഭവത്തില്‍ ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ അവലോകന യോഗം ചേരുകയാണ്. നിലവില്‍ തിരുവല്ല ബിലിവേഴ്സ് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിലാണ് രോഗിയുള്ളത്.
കഴിഞ്ഞ മാസം തിരുവനന്തപുരത്ത് കോളറ മരണം സ്ഥിരീകരിച്ചിരുന്നു. സ്വകാര്യ ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന രോഗിയുടെ മരണശേഷം നടത്തിയ രക്തപരിശോധനയിലായിരുന്നു കോളറയാണെന്ന് സ്ഥിരീകരിച്ചത്.