Idukki വാര്‍ത്തകള്‍
MG യൂണിവേഴ്സിറ്റി BSC മാത്തമാറ്റിക്സിൽ ഒന്നാം റാങ്ക് നേടിയ നൂബാ അനൂപിന് അഭിനന്ദന പ്രവാഹം


MG യൂണിവേഴ്സിറ്റി BSC മാത്തമാറ്റിക്സിൽ ഒന്നാം റാങ്ക് നേടിയ നൂബാ അനൂപിന് അഭിനന്ദന പ്രവാഹം.
കട്ടപ്പന മർച്ചൻ്റ് അസോസിയേഷൻ്റ് നേതൃത്വത്തിൽ നുബായെ വീട്ടിൽ എത്തി ആദരിച്ചു.
റാങ്ക് തിളക്കത്തോടെ കട്ടപ്പനയുടെ അഭിമാനം ഉയർത്തിയ നൂബായെ വീട്ടിൽ എത്തിയാണ് കട്ടപ്പന മർച്ചൻ്റ് അസോസിയേഷൻ്റ് നേതൃത്വത്തിൽ ആദരിച്ചത്.
സിവിൽ സർവ്വീസ് എന്ന ലക്ഷ്യത്തോടെ മുന്നോട്ടു നീങ്ങുന്ന നൂബ കട്ടപ്പനയുടെ അഭിമാനമാണ് എന്നും അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡൻ്റ് എം കെ തോമസ് പറഞ്ഞു.
പൊന്നായിട്ടാണ് മർച്ചൻ്റ് അസോസിയേഷൻ നൂബയെ ആദരിച്ചത്.
അസോസിയേഷൻ പ്രസിഡൻ്റ് സാജൻ ജോർജ്, ജനറൽ സെക്രട്ടറി ജോഷി കുട്ടട, ട്രഷറർ KP ബഷീർ, വാർഡ് കൗൺസിലർ ഷമേജ് Kജോർജ്, ബൈജു എബ്രഹാം, അനിൽ പുനർജനി, സണ്ണി ജെയിംസ്, റെജി ജോസഫ് എന്നിവരാണ് നൂബയുടെ വീട്ടിൽ എത്തി അഭിനന്ദനം അറിയിച്ചത്.