പിത്താശയ ക്യാന്‍സര്‍ ബാധിച്ച് ഒരു വര്‍ഷമായി ചികിത്സയില്‍ കഴിയുന്ന നിര്‍ധനനായ യുവാവ് സുമനസുകളുടെ സഹായം തേടുന്നു


അയ്യപ്പന്‍കോവില്‍ കെ. ചപ്പാത്ത് ആഞ്ഞിലിമൂട്ടില്‍ പ്രിന്‍സ് (38) ആണ് തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലുള്ളത്. ചികിത്സയ്ക്കായി ഏകദേശം 32 ലക്ഷം രൂപയോളം ചിലവ് വരുമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ബൂസ്റ്റര്‍ ഡോസും കീമോയും ചെയ്യുന്നതിനായി നാല് ലക്ഷം രൂപ വീതം എട്ട് തവണ വേണ്ടിവരും. മൂന്ന് തവണ പ്രിന്‍സിന്റെ സമ്പാദ്യത്തില്‍ നിന്നും മറ്റു ബന്ധുമിത്രാദികളില്‍ നിന്നും സ്വരൂക്കൂട്ടിയ പണം ഉപയോഗിച്ചും ചികിത്സ നടത്തി. തുടര്‍ ചികിത്സയ്ക്കായി പണം ഇല്ലാത്ത അവസ്ഥയാണ്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബമാണ് പ്രിന്‍സിന്റേത്. ആറും രണ്ടും വയസുള്ള കുട്ടികളും ഭാര്യയും അമ്മയും അടങ്ങുന്നതാണ് പ്രിന്‍സിന്റെ കുടുംബം. രോഗം ബാധിച്ചതോടെ മാസങ്ങളായി പ്രിന്‍സിന്റെ വരുമാനവും നിലച്ചിരിക്കുകയാണ്. പ്രിന്‍സിന്റെ ചികിത്സയ്ക്കായി പണം സ്വരൂപിക്കാന്‍ ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും അടങ്ങിയ ജനകീയ സമിതി രൂപീകരിച്ചിട്ടുണ്ട്. ഉപ്പുതറ കേരള ഗ്രാമീണ്‍ ബാങ്കില്‍ കണ്‍വീനര്‍ ഷാജി പി. ജോസഫ്, ട്രഷറര്‍ സി.ജെ. ജോണ്‍സണ്‍, പ്രിന്‍സിന്റെ ഭാര്യ മിറ്റിമോള്‍ എന്നിവരുടെ പേരില്‍ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍- 40391101148398, ഐ.എഫ്.സി കോഡ്- കെ.എല്‍.ജി.ബി0040391. സുമനസുകളുടെ സഹായം ഉണ്ടാകണമെന്ന് അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് ജെയ്‌മോള്‍ ജോണ്‍സണ്‍, ചെയര്‍മാന്‍ എം. വര്‍ഗീസ്, ഷാജി പി. ജോസഫ്, സി.ജെ. ജോണ്‍സണ്‍ എന്നിവര്‍ ആവശ്യപ്പെട്ടു.