Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍
മന്ത്രി റോഷി അഗസ്റ്റിന് വണ്ടിപ്പെരിയാറിൽ കരിങ്കൊടി


ഡാമുകൾ, ചെക്ക് ഡാമുകൾ, ടണൽ, കനാൽ, ജലവിഭവ വകുപ്പിന്റെ ചെക്കുഡാമുകൾ, കുളങ്ങൾ, ടാങ്കുകൾ ഇവക്ക് ചുറ്റും 1 km മുതൽ 30 മീറ്റർ വരെ ബഫർ സോൺ പ്രഖ്യാപിച്ച് ക്വാറിയിങ്ങിനും മൈനിങ്ങിനും നിരോധനമേർപ്പെടുത്തിയ ഉത്തരവ് പിൻവലിക്കുക
സി എച്ച് ആർ കേസിൽ സർക്കാർ സുപ്രീം കോടതിയിൽ നൽകിയ തെറ്റായ സത്യവാങ്മൂലം തിരുത്തി നൽകുക
തൊമ്മൻകുത്തിൽ കൈവശഭൂമിയിലെ കുരിശ് പൊളിച്ച വനം വകുപ്പ് ഉദ്യോഗസ്ഥക്കെതിരെയും ഈ പ്രദേശമുൾപ്പെടെ 4005 ഏക്കർ വനമാണെന്ന് റിപ്പോർട്ട് നൽകിയ വില്ലേജ് ഓഫീസർക്കെതിരെ നടപടി സ്വീകരിക്കുക
എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലയിൽ നിന്നുള്ള മന്ത്രി റോഷി അഗസ്റ്റിനെ വണ്ടിപെരിയാറിൽ യൂത്ത് കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡൻ്റ് ശാരി ബിനു ശങ്കർ, മണ്ഡലം പ്രസിഡൻ്റ് മാരായ അഖിൽ എൻ ,വിക്കി വിഘ്നേഷ് , അസംബ്ലി സെക്രട്ടറി വിജയ് കെ.പി എന്നിവരുടെ നേത്യത്വത്തിൽ കരിങ്കൊടി കാണിച്ചു