ഇളംദേശം ബ്ലോക്കിന് പുതിയ മൊബൈല്‍ വെറ്ററിനറി യൂണിറ്റ്


ഇളംദേശം ബ്ലോക്ക് പഞ്ചായത്തില്‍ പുതിയതായി അനുവദിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റ് പി.ജെ.ജോസഫ് എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള എല്ലാ ഗ്രാമപഞ്ചായത്തിലെയും മൃഗസംരക്ഷണ ക്ഷീരമേഖലയിലെ കര്‍ഷകരുടെ വളര്‍ത്തു മൃഗങ്ങള്‍ക്ക് അത്യാവശ്യഘട്ടങ്ങളില്‍ ചികിത്സക്കായി ഡോക്ടറുടെ സേവനം വീട്ടുപടിക്കല്‍ ലഭ്യമാക്കുന്നതിന് മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്നാണ് മൊബൈല്‍ വെറ്ററിനറി യൂണിറ്റ് തുടങ്ങിയത്. 1962 എന്ന ടോള്‍ ഫ്രീ നമ്പരിലുള്ള കേന്ദ്രീകൃത കോള്‍ സെന്റര്‍ സംവിധാനത്തിലൂടെയാണ് മൊബൈല്‍ വെറ്റിനറി യൂണിറ്റിന്റെ സേവനം കര്‍ഷകരുടെ വീട്ടുപടിക്കല്‍ ലഭ്യമാക്കുന്നത്. വൈകിട്ട് 6 മുതല്‍ രാവിലെ 5 വരെയാണ് പ്രവര്‍ത്തന സമയം. വെള്ളിയാഴ്ച അവധിയാണ്.
ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവാലം അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ആര്‍ മിനി പദ്ധതി വിശദീകരിച്ചു.
പഞ്ചായത്ത് അംഗങ്ങളായ ജാന്‍സി മാത്യു, മോഹന്‍ദാസ് പുതുശ്ശേരി, നൈസി ഡെനില്‍, ആന്‍സി സോജന്‍, സിബി ദാമോദരന്‍, ഷൈനി സന്തോഷ്, കെ.എസ്. ജോണ്‍, മിനി ആന്റണി, ഡാനിമോള്‍ വര്‍ഗീസ്, ലിഖില്‍ ജോ, അജയ് എ.ജെ, ബി.ഡി.ഒ ഡോ. ഷീബാ സെബാസ്റ്റിയന്‍, മൃഗസംരക്ഷണ വകുപ്പു ഉദ്യോഗസ്ഥരായ ഡോ.അനീറ്റ ജോര്‍ജ്, ഡോ.ഡാലി സി. ഡേവിഡ്, സംഘടന ഭാരവാഹികള്‍, ക്ഷീര കര്‍ഷകര്‍കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.