ഇടുക്കി പാക്കേജ്, ജില്ലാ ഭരണകൂടത്തെ ഒഴിവാക്കിയ നടപടി പ്രതിഷേധാർഹമെന്ന് കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ


5 വർഷം മുൻപ് മുഖ്യമന്ത്രി പ്രഖ്യാപിച്ച 12000 കോടി രൂപയുടെ ഇടുക്കി പാക്കേജിന്റെ പദ്ധതികൾ രൂപകൽപ്പന ചെയ്യുന്നതിനായിജില്ലാ കളക്ടറേറ്റിൽ നിരവധി തവണ വിവിധവകുപ്പുകളുടെയും എം.പി., എം.എൽ.എമാർ , ത്രിതലപഞ്ചായത്ത് പ്രതിനിധികൾ എന്നിവരുടെ യോഗം കൂടിയതായും ഉടൻ പദ്ധതി നടപ്പാകുമെന്നും പ്രഖ്യാപിച്ചവർ ജില്ലാ ഭരണകൂട സംവിധാനത്തെ ഒഴിവാക്കി വികസന കമ്മീഷനു രൂപംനൽകിയതിൽകേരള
കർഷക യൂണിയൻ സംസ്ഥാനപ്രസിഡണ്ട്
വർഗീസ് വെട്ടിയാങ്കൽ
പ്രതിഷേധം രേഖപ്പെടുത്തി.
ജില്ലാ ആസൂത്രണ സമിതിയും വിവിധ വകുപ്പുകളും ജനപ്രതിനിധികളും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പദ്ധതികൾ തയ്യാറാക്കണം. അതിനു കഴിയുന്നില്ലായെങ്കിൽ ജില്ലാ ആസൂത്രണസമിതി പിരിച്ചു വിടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അഞ്ച് വർഷമായി ഇടുക്കി പാക്കേജിൽ ഒന്നും നടന്നിട്ടില്ലായെന്നതിന്റെ കുറ്റസമ്മതമാണ് ഭരണകക്ഷിയുടെ പുതിയ നീക്കമെന്ന് ജനങ്ങൾ തിരിച്ചറിയുമെന്നും കേരളാ കോൺഗ്രസ് സംസ്ഥാന ഉന്നതാധികാര സമിതിയംഗം കൂടിയായ വർഗീസ് വെട്ടിയാങ്കൽപറഞ്ഞു.