കാത്തിരിപ്പിന് വിരാമം: ഹെലിബറിയയിലേക്ക് ആനവണ്ടി ഓടി തുടങ്ങുന്നു


KSRTC കുമളി ഡിപോയിൽ നിന്നും ഇന്ന് മുതൽ ഹെലിബറിയയിലേക്ക് ആനവണ്ടി സർവീസ് ആരംഭിക്കുന്നു, വണ്ടിപെരിയാർ പീരുമേട് കുട്ടിക്കാനം ഏലപ്പാറ വഴി ആണ് സർവീസ് ആരംഭിക്കുന്നത്.
വണ്ടിപെരിയാർ മ്ലാമല റോഡ് സഞ്ചാരയോഗ്യമാകുന്നതോടെ പെരിയാർ മ്ലാമല ഹെലിബറിയ ഏലപ്പാറ വഴി എറണാകുളം/ കോട്ടയം / തൃശൂർ സർവീസുകൾ ആരംഭിക്കാൻ സാധിക്കും.എം എൽ എ യുടെ നിവേദനമാണ് അടിസ്ഥാനം. ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി തോമസ്, പഞ്ചായത്ത് മെമ്പർമാരായ നിഷ,നിത്യ, അജിത, വ്യാപാരി വ്യവസായ സംഘടനക്ക് വേണ്ടി ബലമുരുകൻ, താജുതിന് പൊന്നീസ്, വാഗമൺ ബസ് ടൈമിംഗ് കൂട്ടായ്‌മയ്ക്കുവേണ്ടി എബിൻ, ബഷിർ, രഞ്ജിത്ത്, ഏലപ്പാറ പാസ്സൻജർ ഫോറം അംഗങ്ങളായ ഫിറോസ്, അനീഷ്, രാജേഷ് ടീ ഡ്രോപ്പ്സ് എന്നിവർ നിരന്തരമായി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ കുമളി ATO സുരേഷിന്റെ നേതൃത്വത്തിൽ ട്രയൽ റൺ നടത്തിയ ശേഷമാണ് ksrtc പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് ആരംഭിക്കുന്നത്.
രാവിലെയും വൈകുന്നേരവും ഓരോ സർവീസ് ആണ് നിലവിൽ ക്രമീകരിച്ചിരിക്കുന്നത്