Idukki വാര്‍ത്തകള്‍
നഴ്സുമാരുടെ സംസ്ഥാനതല അവാർഡ് പ്രഖ്യാപിച്ചു; ഇടുക്കി ജില്ലാ ആശുപത്രി നഴ്സിംഗ് ഓഫീസർ പി എം അരുൺകുമാറിന് പുരസ്കാരം


സർക്കാർ ആശുപത്രികളിൽ സ്‌തുത്യർഹമായ സേവനം കാഴ്‌ചവച്ച നഴ്‌സുമാർക്കുള്ള സംസ്ഥാനതല അവാർഡ് ( സിസ്റ്റർ ലിനി പുതുശ്ശേരി അവാർഡ്) മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. ആരോഗ്യവകുപ്പിലെ ജനറൽ നഴ്‌സിംഗ് വിഭാഗം സംസ്ഥാനതല പുരസ്‌കാരം ഇടുക്കി ജില്ലാ ആശുപത്രി നഴ്‌സിംഗ് ഓഫിസർ പി എം അരുൺകുമാർ, പബ്ലിക് ഹെൽത്ത് നഴ്‌സിംഗ് വിഭാഗത്തിലെ സംസ്ഥാനതല പുരസ്‌കാരം ഇടുക്കി വാളറ ദേവിയാർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സ് ജി ജോൺ എന്നിവർക്കാണ്.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ജനറൽ നഴ്‌സിംഗ് വിഭാഗം സംസ്ഥാനതല പുരസ്‌കാരത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്എടി ആശുപത്രി സീനിയർ നഴ്‌സിംഗ് ഓഫീസർ കെ ജ്യോതി അർഹയായി.