നാട്ടുവാര്‍ത്തകള്‍
പ്രേരക്മാര്‍ക്ക് യാത്രയയപ്പ് നല്കി.
ഇടുക്കി സാക്ഷരതാ മിഷനില്‍ 22 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിച്ച തൊടുപുഴ ബ്ലോക്കിലെ പ്രേരക് സജ്‌നി എന്‍ ജോസഫ്, മണക്കാട് പഞ്ചായത്തിലെ പ്രേരക് ആലീസ് പി കെ എന്നിവര്‍ക്ക് ഇടുക്കി ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി. ജില്ലാ പഞ്ചായത്ത് സാക്ഷരതാ മിഷന്‍ ഹാളില്‍ സംഘടിപ്പിച്ച യോഗം ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി എം അബ്ദുള്‍കരീം അധ്യക്ഷനായിരുന്നു. അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ജമിനി ജോസഫ്, ബ്ലോക്ക് പ്രേരക്മാരായ പി എന്‍ നാസര്‍, ഡയസ് ജോസഫ്, സുലൈഖ വി പി എന്നിവര്‍ പ്രസംഗിച്ചു. സജ്‌നി എന്‍ ജോസഫ്, ആലീസ് പി കെ എന്നിവര്‍ മറുപടി പ്രസംഗം നടത്തി.