Idukki വാര്‍ത്തകള്‍
അഭിമുഖം നടത്തുന്നു


ഇടുക്കി ജില്ലയിൽ പൊതുവിദ്യാഭ്യാസവകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (തമിഴ്) (FT എൻ.സി.എ – LC) (കാറ്റഗറി നമ്പർ, 559/2023) തസ്തികയ്ക്കായി 12-12-2024 തീയതിയിൽ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 2025 മെയ് മാസം 21-ാം തീയതി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ കട്ടപ്പനയിലുള്ള ഇടുക്കി ജില്ലാ ഓഫീസിൽവച്ച് അഭിമുഖം നടത്തുന്നതാണ്. ആയതു സംബന്ധിച്ച് പ്രൊഫൈൽ മെസേജ്, എസ്.എം.എസ്. എന്നിവ ഉദ്യോഗാർത്ഥികൾക്ക് നൽകിയിട്ടുണ്ട്. മറ്റു വ്യക്തിഗത അറിയിപ്പുകൾ നൽകുന്നതല്ല. പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുത്ത ഇൻ്റർവ്യൂ മെമ്മോ, ബയോഡേറ്റാ, മറ്റ് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂ ദിവസം വെരിഫിക്കേഷൻ നിശ്ചയിച്ചിരിക്കുന്ന സമയത്ത് കട്ടപ്പനയിലുളള ഇടുക്കി ജില്ലാ ഓഫീസിൽ ഹാജരാകേണ്ടതാണ്.