കുയിലിമല-കട്ടപ്പന-വാഗമൺ-കോട്ടയം രാത്രി വണ്ടി നിർത്താൻ നീക്കം


കുയിലിമലയിൽ (ഇടുക്കി കളക്ടറേറ്റ്) നിന്ന് കട്ട പ്പന, വാഗമൺ വഴി കോട്ടയ ത്തിനുള്ള കെഎസ്ആർടിസി സർവീസ് നിർത്താൻ നീക്കം. ചൊവ്വാഴ്ചമുതൽ മുണ്ടക്കയം വഴി തിരിച്ചുവിടാനാണ് നിർ ദേശം. വരുമാനം ഇല്ലെന്നാണ് കാരണമായി പറയുന്നത്. കട്ട പ്പന ഡിപ്പോയിലെ മുൻ സ്റ്റേ ഷൻ മാസ്റ്റർ മുൻകൈയെ ടുത്ത് തുടങ്ങിയതാണ് ഈ സർവീസ്.
വാഗമണിലെത്തുന്ന വിനോ ദസഞ്ചാരികളുടെയും നാട്ടു കാരുടെയും ആവശ്യപ്രകാരം ‘മാതൃഭൂമി’ വാർത്തയെ തുടർ ന്നാണ് സ്റ്റേഷൻ മാസ്റ്റർ സർ വീസ് തുടങ്ങാൻ മുൻകൈ യെടുത്തത്. എതിർ യൂണിയ ന്റെ പ്രവർത്തകർ ഇതുസംബ ന്ധിച്ച് അന്നുതന്നെ അഭിപ്രാ യവ്യത്യാസം പറഞ്ഞിരുന്നു. ഈ ഉദ്യോഗസ്ഥൻ മാർച്ച് 31-ന് സർവീസിൽനിന്ന് വിരമി ച്ചു. ഇതോടെ സർവീസ് നിർത്താൻ തീരുമാനമായി.
കളക്ടറേറ്റിൽനിന്നുള്ള ജീ വനക്കാർക്കും വാഗമണ്ണിലെ ത്തുന്ന വിനോദസഞ്ചാരി കൾക്കും ഏറെ പ്രയോജനം ചെയ്യുന്നതാണ് ഈ സർവീ സ്. വാഗമൺവഴിയുള്ള അവ സാന സർവീസുകൂടിയാണിത്. അഡ്വഞ്ചറസ് പാർക്ക് ഉൾപ്പെ ടെ കാണാൻ ബസിൽ വരുന്ന സഞ്ചാരികളും രാത്രി വാഗമ ണ്ണിൽ കുടുങ്ങാറുണ്ട്. ഇങ്ങ നെയുള്ള സഞ്ചാരികൾക്ക് ഈരാറ്റുപേട്ട, പാലാ, കോട്ടയം എന്നിവിടങ്ങളിൽ എത്താ നുള്ള അവസാന മാർഗമായി രുന്നു ഈ ബസ്.
നാലിന് കുയിലിമലയിൽനി ന്ന് പുറപ്പെട്ട് കട്ടപ്പനയിലെ ത്തി, അവിടെനിന്ന് രാത്രി എട്ടി ന് ഏലപ്പാറ, വാഗമൺ വഴി കോട്ടയത്ത് എത്തുന്നതാണ് സർവീസ്. തുടക്കം മുതൽ സാ മാന്യം നല്ല വരുമാനം ഉണ്ടായി രുന്നു. വരുമാനം കൂടിവരുന്ന തിനിടെയാണ് ഉദ്യോഗസ്ഥർ തമ്മിലുള്ള കിടമത്സരത്തെ തു ടർന്ന് സർവീസ് നിർത്തുന്നത്.
കുമളിയിൽനിന്ന് കുട്ടിക്കാ നം, മുണ്ടക്കയം വഴി കോട്ടയ ത്തിന് ഇതേ സമയം കെഎ സ്ആർടിസി അടക്കം ബസ് സർവീസുണ്ട്. വാഗമൺ വഴി യുള്ള അവസാന സർവീസ് നിർത്തരുതെന്നാണ് കളക്ടറേ റ്റിലെ ജീവനക്കാർ അടക്കമുള്ള വരുടെ ആവശ്യം. വാഗമൺ ബസ് ടൈമിങ് ലൈവ് എന്ന കൂട്ടായ്മയും സർവീസ് നിർത്ത രുതെന്ന് ആവശ്യപ്പെട്ടു.