Idukki വാര്‍ത്തകള്‍
സൈറണിന്റെ ട്രയൽ റൺ 6 ന്


ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള ഇരട്ടയാർ അണക്കെട്ടിൽ സ്ഥാപിച്ചിട്ടുള്ള സൈറണിന്റെ സാങ്കേതിക തകരാറുകൾ പരിശോധിക്കുന്നതിനുവേണ്ടി സൈറണിന്റെ ട്രയൽ റൺ 6 ന് പകൽ 11.00 ന് നടത്തും. സൈറണുകളുടെ സാങ്കേതിക തകരാറുകൾ പരിശോധിക്കുന്നതിനു വേണ്ടിയുള്ള സാങ്കേതിക ക്ഷമതാ പരിശോധന മാത്രമാണ് ഇത്. പൊതുജനങ്ങൾ ഭയപ്പെടുകയോ പരിഭ്രാന്തരാകുകയോ ചെയ്യരുതെന്ന് ജില്ലാ കളക്ടർ ഇടുക്കി അറിയിച്ചു.