നാട്ടുവാര്‍ത്തകള്‍
സഹോദരിമാരെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ 2 പേർ അറസ്റ്റിൽ
വണ്ടിപ്പെരിയാർ ∙ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ 2 പേർ അറസ്റ്റിൽ. തമിഴ്നാട് മധുര സ്വദേശികളായ വിഘ്നേശ് (24), രമേഷ് (27) എന്നിവരാണ് പിടിയിലായത്.
എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന സഹോദരിമാരെ വിവാഹ വാഗ്ദാനം നൽകിയാണ് ഇവർ ചെന്നൈയിലേക്കു കടത്തിക്കൊണ്ടു പോയതെന്ന സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.ഡി.സുനിൽകുമാർ പറഞ്ഞു. സുഹൃത്തിന്റെ വീട്ടിൽ ഒളിപ്പിച്ച ശേഷം കുട്ടികളെ പീഡനത്തിനിരയാക്കിയെന്ന് യുവാക്കൾ പൊലീസിനോടു സമ്മതിച്ചു.