പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ഇടുക്കി ജില്ലയിലെ ജനങ്ങളെ കബളിപ്പിക്കുകയാണ് പിണറായി വിജയൻ സർക്കാർ ചെയ്യുന്നതെന്ന് പിജെ ജോസഫ് എംഎൽഎ


ഇടുക്കിയിലെ ജനങ്ങളെ വഞ്ചിച്ച സർക്കാർ ആണ് ഇപ്പോൾ സംസ്ഥാനം ഭരിക്കുന്നത് എന്നും അദ്ദേഹം കട്ടപ്പനയിൽ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ 9 വർഷത്തെ ജന വഞ്ചനകൾക്കെതിരെ യുഡിഎഫിന്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം …….
മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മന്ത്രി റോഷി അഗസ്റ്റിൻ്റെയും വാക്കിന് ഇടുക്കിയിലെ ജനങ്ങൾ പഴഞ്ചാക്കിൻ്റെ വില പോലും നൽകില്ലെന്ന് UDF ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു
ഇടുക്കിയുടെ വികസനത്തെ പിറകോട്ട് അടിപ്പിച്ച സർക്കാരാണ് എൽഡിഎഫ് സർക്കാർ എന്നും ജോയി വെട്ടിക്കുഴി പറഞ്ഞു
ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ വഷളാക്കി ഇടുക്കിയിലെ ജനങ്ങളെ കൂടി ഇറക്കാൻ ശ്രമിക്കുകയാണ്പിണറായി വിജയൻ സർക്കാർ എന്ന്ഇടുക്കി അഡ്വ ഡീൻ കുര്യാക്കോസ് പറഞ്ഞു.
ചിറ്റമ്മ നയം ആണ് ഇടുക്കി ജില്ലയോട് സംസ്ഥാന സർക്കാർ കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു
കട്ടപ്പന മിനി സ്റ്റേഡിയത്തിൽ വച്ചാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത് .
പരിപാടിക്ക് മുന്നോടിയായി കട്ടപ്പന ഇടുക്കി കവലയിൽ നിന്നും യോഗ വേദിയിലേക്ക് നിരവധി പ്രവർത്തകരുടെയും നേതാക്കളുടെ നേതൃത്വത്തിൽ പ്രകടനം നടന്നു
EM ആഗസ്തി,
പ്രൊഫസർ എം ജെ ജേക്കബ്, ഇ എം ആഗസ്തി ,റോയി കെ പൗലോസ്,. കെഎസ് സിയാദ് ,കെ സുരേഷ് ബാബു,എം എൻ ഗോപി,തോമസ് രാജൻ ,.അഡ്വക്കേറ്റ് സിറിയക് തോമസ്, എം മോനിച്ചൻ ,തോമസ് പെരുമന ,
എംകെ പുരുഷോത്തമൻ,ജോയി കൊച്ചുകരോട്ട് , കെ എം എ ഷൂക്കൂർ തുടങ്ങിയ നിരവധി നേതാക്കൾ സംസാരിച്ചു