Idukki വാര്‍ത്തകള്‍
ഡി വൈ എഫ് ഐ യുടെ നേതൃത്വത്തില്‍ കുമാരമംഗലം ഗ്രാപഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിച്ചു


കുമാരമംഗലം ഗ്രാപഞ്ചായത്തില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാത്തതിലും കേടായവ നന്നാക്കാത്തതിലും ഡി വൈ എഫ് ഐ നേതൃത്വത്തില്‍ കുമാരമംഗലം ഗ്രാപഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിച്ചു. പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ സ്ഥാപിക്കുവാനുള്ള വഴിവിളക്കുകള്‍ ഒരും മാസം മുന്‍പ് പഞ്ചായത്തില്‍ എത്തിയത് ആണെന്നും അധികൃതരുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനം മൂലമാണ് സ്ഥാപിക്കാന്‍ കഴിയാത്തത് എന്നും അവര്ഡ ആരോപിച്ചു. 15 ദിവസത്തിനുള്ളില്‍ പുതിയവ സ്ഥാപിക്കുവാന്‍ ഉള്ളത് സ്ഥാപിക്കുമെന്നും നന്നാക്കാനുള്ളത് നന്നാക്കുമെന്നും പ്രസിഡന്റ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ഡി വൈ എഫ് ഐ ബ്ലോക്ക് ബ്ലോക്ക് സെക്രട്ടറി എം എസ് ശരത്ത്, അല്‍ത്താഫ് കെ എം , ഹാഫിസ് പി എച്ച്, ലോക്കല്‍ സെക്രട്ടറിമാരായ ഒ വി ബിജു , ഹാരിസ് കെ എം എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി.