സമ്പൂർണ്ണ വാക്സിനേഷൻ ഗ്രാമമായി ഉപ്പുതറ കണ്ണംപടി മേമാരിക്കുടി
ഉപ്പുതറ ഗ്രാമ പഞ്ചായത്തിലെ പ്രായപൂർത്തിയായ എല്ലാവരും കോവിഡ് വാക്സിൻ സ്വീകരിച്ച ഗ്രാമമായി മേമാരി ആദിവാസിക്കുടി. ഉപ്പുതറയിൽ നിന്നും 18 കിലോമീറ്റർ അകലെയാണ് മേമാരി ആദിവാസി ക്കുടി. ഉപ്പുതറയിലെ മൂന്നാം വാർഡിൽപ്പെട്ട കണ്ണംമ്പടി ആദിവാസി കുടിയിലെ 12 കുടികളിൽ ഒന്നാണ് മേമാരിക്കുട്ടി. കണ്ണംപടിയിൽ നിന്നും 5 കിലോമീറ്റർ അകലെ വനത്തിന് നടുവിൽ ഒറ്റപ്പെട്ട് കഴിയുന്ന കുടിയാണ് മേമാരി. കി ഴുകാനം കണ്ണംമ്പടിആദിവാസി മേഖലയിലെ പന്ത്രണ്ട് കുടികളിലെ ആളുകൾക്കായി കണ്ണംമ്പടി ഗവ: ട്രൈബൽ സ്കൂളിൽ നടത്തിയ മെഗാ വാക്സിനേഷൻ ക്യാംമ്പിൽ വച്ചാണ് മേമാരിക്കുടിയിലെ വാർദ്ധ്യക്യത്താലും രോഗത്താലും വാക്സിൻ സ്വീകരിക്കാൻ സാധിക്കാത്ത നൂറ്റിയെട്ട് വയസ്സുള്ള നീലിയമ്മയയുടേയും മറ്റും കാര്യം ഉപ്പുതറ സി.എച്ച് സി യിലെ മെഡിക്കൽ ഓഫീസർ ഡോ: സെബാസ്റ്റ്യന്റെ ശ്രദ്ധയിൽ ഉപ്പുതറ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റിയംഗം ഷീബാ സത്യ നാഥും, മേമാരി ഊര് മൂപ്പൻ ഷാജിയും അറിയിച്ചത് .ഉടൻ തന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം കനത്ത മഴയെ അവഗണിച്ചു കൊണ്ട് ദുർഘടം പിടിച്ച കാട്ടുപാതയിലൂടെ കണ്ണംമ്പടിയിൽ നിന്നും 5 കിലോമീറ്റർ കാനനപാതയിലൂടെ യാത്ര ചെയ്ത് മേമാരിയിൽ എത്തി ഓരോരുത്തരുടെയും വീടുകളിലെത്തിയാണ് വാക്സിൻ എടുത്തത്.
മെഡിക്കൽ ഓഫീസർ ഡോ: സെബാസറ്റ്യന്റെ നേതൃത്വത്തിൽ ഉപ്പുതറ പഞ്ചായത്തിൽ മികച്ച രീതിയിലുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത് എല്ലാ ദിവസങ്ങളിലും കോവി ഡ് പരിശോധനയും, വാക്സിൻ വിതരണവും നടത്തുവാൻ സാധിക്കുന്നത് കൊണ്ടാണ് കോവി ഡ് രോഗികളുടെ എണ്ണം നിയന്ത്രിക്കുവാൻ സാധിക്കുന്നത്. പ്രതിരോധ പ്രവർത്തനത്തിൽ മാതൃകാ പരമായ പ്രവർത്തനം നടത്തുന്ന ആരോഗ്യ പ്രവർത്തകരെ മേമാരി ഊര് കൂട്ടത്തിന്റെ പേരിൽ അഭിനന്ദിക്കുയും ചെയ്തു ,