Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സ്കൂളുകളിലെ അനധികൃത കച്ചവടം നിർത്തലാക്കണം കേരള വ്യാപരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ്


ചെറുതോണി : ജില്ലയിലെ സർക്കാർ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോമുകൾ നോട്ട്ബുക്കുകൾ ലഞ്ച് ബോക്സുകൾ കുടകൾ തുടങ്ങി എല്ലാവിധ സാധനങ്ങളും യാതൊരു മാനദണ്ഡവും പാലിക്കാതെ അനധികൃതമായി കച്ചവടം നടത്തുന്ന പ്രവണത അവസാനിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപെട്ട്
കേരള വ്യാപരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിക്ക് ഐഎഎസിന് വേദനം നൽകി.
മുനിസിപ്പൽ /പഞ്ചായത്ത് ലൈസൻസ്.തൊഴിൽ നികുതി. വ്യാപാര ക്ഷേമനിധി,ഹരിത കർമ്മ സേന,ജി എസ് ടി, തുടങ്ങിയ എല്ലാവിധ നിയമങ്ങളും പാലിച്ച് കച്ചവടം ചെയ്യുന്ന വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്നു
ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന്
ആവശ്യപ്പെട്ടാണ് യൂത്ത് വിംഗ് ജില്ല പ്രസിഡൻ്റ് സലിം പിഎസ് ജനറൽ സെക്രട്ടറി അബിലാഷ് ജി നായർ ട്രഷറർ സനൂപ് സ്കറിയ എന്നിവരുടെ നേതൃത്വത്തിൽ നിവേദനം നൽകിയത്.