ഇടുക്കി രൂപതയിൽ മാർപാപ്പ അനുസ്മരണം വെള്ളി


ഇടുക്കി രൂപതയിൽ ഇന്ന് ഫ്രാൻസിസ് മാർപാപ്പ അനുസ്മരണം നടത്തും. ആഗോള കത്തോലിക്ക സഭയുടെ തലവനായിരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ സ്മരണയിൽ രൂപതാ കുടുംബം ഒന്ന് ചേരും. വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ ദേവാലയത്തിൽ വൈകുന്നേരം 5. 15ന് പ്രത്യേക ആരാധനയും 5.45 ന് സമൂഹ ബലിയും തുടർന്നും മെഴുകുതിരി പ്രദക്ഷിണവും നടക്കും. സമൂഹ ബലിക്ക് രൂപത മെ 2200ത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യകാർമ്മികത്വം വഹിക്കും. രൂപതയിലെ മുഴുവൻ വൈദികരും സഹകാർമികരാകും. രൂപതയിലെ സന്യാസനിമാരുടെ പ്രതിനിധികളും. ഭക്തസംഘടന ഭാരവാഹികളും ഇടവകേൾ എത്തിച്ചേരുന്ന പ്രതിനിധികളും അനുസ്മരണ പരിപാടികളിൽ പങ്കാളികളാകും. ഏപ്രിൽ 21 തിങ്കളാഴ്ച അന്തരിച്ച മാർപാപ്പയുടെ ഭൗതിക ദേഹം നാളെയാണ് അടക്കം ചെയ്യുന്നത്.
വൈകുന്നേരം അഞ്ചുമണിക്ക് ബഹുമാനപ്പെട്ട സമർപ്പിതരുടെ നേതൃത്വത്തിൽ കരുണയുടെ ജപമാല അർപ്പിക്കപ്പെടും. തുടർന്ന് ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തും. അതേ തുടർന്ന് പാപ്പായുടെ ആത്മശാന്തിക്കായി വിശുദ്ധ കുർബാന അർപ്പിക്കും. മാർ ജോൺ നെല്ലിക്കുന്നേൽ അനുസ്മരണ സന്ദേശം നൽകും. തുടർന്ന് നടക്കുന്ന മെഴുകുതിരി പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ അണിനിരക്കും.
രൂപതയിലെ എല്ലാ ഇടവകകളിലും ശനി ഞായർ ദിവസങ്ങളിൽ പാപ്പായുടെ പ്രത്യേക അനുസ്മരണം നടത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. ഞായറാഴ്ച ദേവാലയങ്ങളിൽ പാപ്പായുടെ സ്മരണാർത്ഥം വിശുദ്ധ ബലിയർപ്പിച്ച് ഉചിതമായ രീതിയിൽ ഫ്രാൻസിസ് മാർപാപ്പയെ അനുസ്മരിക്കണമെന്നും പുതിയ മാർപാപ്പയ്ക്കായി രൂപതാ സമൂഹം ഒരുമയോടെ പ്രവർത്തിക്കണമെന്നും ഒരുപതാ അധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ നിർദ്ദേശിച്ചു.