കട്ടപ്പന നഗരസഭയിൽ അടിയന്തര കൗൺസിൽ യോഗം ചേർന്നു. 3 അജണ്ടകളാണ് പരിഗണിച്ചത്.


3 വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് നഗരസഭയിൽ അടിയന്തര കൗൺസിൽ നടന്നത്. 2023-24 സാമ്പത്തിക വർഷത്തെ കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് കാര്യാലയം ലഭ്യമാക്കിയ വരവ് ചിലവ് കണക്കുകളിന്മേലുള്ള ഓഡിറ്റ് റിപ്പോർട്ട് സംബന്ധിച്ച് ചർച്ചകൾ ഉയർന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉയർന്ന പരാമർശങ്ങൾക്ക് മേലുള്ള മറുപടി,പദ്ധതി നിർമ്മാണ ഉദ്യോഗസ്ഥന്മാരിൽ നിന്നും ലഭ്യമാകുന്നതിനും ഓഡിറ്റ് പരാമർശങ്ങൾ ഒഴിവാക്കുന്നതിന് ഓഡിറ്റ് വകുപ്പിന് റിപ്പോർട്ട് നൽകുന്നതിനും ഉള്ള തീരുമാനത്തിനായി വിഷയം കൗൺസിലിൽ സമർപ്പിച്ചു. കട്ടപ്പന നഗരസഭ കുടിവെള്ള വിതരണത്തിൽ ഈ ടെൻഡറിൽ ആരും പങ്കെടുക്കാത്തത് സംബന്ധിച്ചും ചർച്ചകൾ ഉയർന്നു.
അമൃത് 2.0 കട്ടപ്പന മുനിസിപ്പാലിറ്റിയിൽ ഫംഗ്ഷണൽ ഹൌസ് കണക്ഷൻ നൽകുന്നത് സംബന്ധിച്ച് ചർച്ചകൾ ഉയർന്നു. മുൻവർഷങ്ങളിലെ വർക്കുകൾ കോൺട്രാക്ടർമാർ കരാർ എടുത്തിട്ടും അവ നടപ്പിലാക്കാത്തതിനാൽ സ്പില്ലോവറിൽ ഉൾപ്പെട്ടു. ഇത്തരത്തിൽ പദ്ധതികൾ ഏറ്റെടുത്ത ശേഷം നടത്താതിക്കുന്ന കരാറുകാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും യോഗത്തിൽ കൗൺസിലർമാർ ആവശ്യം ഉന്നയിച്ചു.