Idukki വാര്‍ത്തകള്‍
ഉപ്പുതറ വളകോട് ദേവാലയത്തിന് മുകളിൽ നിന്ന് വീണ യുവാവ് മരിച്ചു


തിരുനാളിനോട് അനുബന്ധിച്ച് കൊടി കെട്ടാൻ കയറിയപ്പോൾ ദേവാലയത്തിന് മുകളിൽ നിന്ന് വീണ യുവാവ് മരിച്ചു.ഉപ്പുതറ വളകോട് പാലക്കാവ് ചിറയിൽ മനോജ് സി ആണ് (39) ചികിത്സയിൽ ഇരിക്കെ മരിച്ചത്. സെൻ്റ് ജോർജ് മലങ്കര ദേവാലയ തിരുനാളിനോടനുബന്ധിച്ച് പള്ളിയിൽ അലങ്കാര പണികൾക്കിടെ പള്ളിയുടെ മുകളിൽ നിന്നും വീണ മനോജ് ചികിത്സയിലായിരുന്നു. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ഓപ്പറേഷൻ നടത്തി വിദഗ്‌ധ ചികിത്സ നൽകിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.