Idukki വാര്‍ത്തകള്‍
എഴുകുംവയൽ കുരിശുമല തീർത്ഥാടനം : ബസ് സർവീസുകൾ


ദുഃഖ വെള്ളിയാഴ്ച കട്ടപ്പനയിൽ നിന്നും രാവിലെ 5 മണി മുതലും നെടുംകണ്ടത്ത് നിന്നും രാവിലെ 6 മണി മുതലും എഴുകുംവയൽ കുരിശുമല ജംഗ്ഷനിലേക്ക് കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ ബസുകളും അരമണിക്കൂർ ഇടവിട്ട് സർവീസ് നടത്തുന്നതാണ്. കൂടാതെ തോപ്രാംകുടിയിൽ നിന്നും രാവിലെ 10 മണിക്ക് ഉദയഗിരി -ചെമ്പകപ്പാറ വഴിയും മുരിക്കാശേരിയിൽ നിന്നും 9 30 ന് ബഥേൽ – ഈട്ടിത്തോപ്പ് വഴിയും, വാഗമൺ കുരിശുമലയിൽ നിന്നും രാവിലെ 8 മണിക്ക് ഉപ്പുതറ – കട്ടപ്പന വഴിയും, കോഴിമലയിൽ നിന്നും കട്ടപ്പന വഴിയും, കുമളിയിൽ നിന്നും കട്ടപ്പന വഴിയും സ്വകാര്യ ബസ്സുകൾ സർവീസ് നടത്തുന്നതാണ്. വിശദ വിവരങ്ങൾക്ക് :- 94 47 52 18 27 എന്ന നമ്പറിൽ ബന്ധപ്പെടുക