Idukki വാര്‍ത്തകള്‍
ഇടുക്കി ചെമ്മണ്ണാറിൽ കർഷകൻ കാൽ വഴുതി പടുത കുഴിയിൽ വീണു മരിച്ചു


ചെമ്മണ്ണാർ വെങ്കലപാറ സ്വദേശി ചെമ്പകരയിൽ ബെന്നി(52) ആണ് മരിച്ചത്. പടുത കുഴിയിൽ നിന്നും വെള്ളം തിരിച്ചു വിടാൻ പോയ ബെന്നി അബദ്ധത്തിൽ കാൽവഴുതി കുളത്തിൽ വീണതാകാം എന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ ഉച്ചക്ക് ശേഷമാണ് അപകടം ഉണ്ടായത്.
വൈകിട്ട് 4 മണിയായിട്ടും വെള്ളം തിരിച്ചുവിടാൻ പോയ ബെന്നിയെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ പടുത കുഴിയിൽ നിന്നും ചെരിപ്പും തോർത്തും കണ്ട് കിട്ടി. ഇതിനെ തുടർന്നാണ് കുളം വറ്റിച്ചു പരിശോധന നടത്തിയത്. കൃഷി ആവശ്യത്തിനായി നിർമ്മിച്ച 12 അടി താഴ്ചയുള്ള വലിയ പടുത കുളമാണ്
ഫയർഫോഴ്സും പ്രദേശവാസികളും ചേർന്ന് കുളത്തിലെ വെള്ളം വറ്റിച്ചതോടെയാണ് മൃദദേഹം ലഭിച്ചത്. ഉടുമ്പൻചോല പോലീസ് മേൽനടപടികൾ സ്വികരിച്ചു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി