Idukki വാര്‍ത്തകള്‍
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ മാട്ടുകട്ട സ്വദേശി ജിനു ജോൺസൺ പിടിയിൽ


വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ മാട്ടുകട്ട സ്വദേശി ജിനു ജോൺസൺ പിടിയിൽ. മാൾട്ട, ന്യൂസിലാൻഡ്, പോളണ്ട് എന്നിവിടങ്ങളിലേക്ക് കെയർടേക്കർ ജോലി വാഗ്‌ദാനം ചെയ്‌താണ് തട്ടിപ്പ് നടത്തിയത്. മാട്ടുകട്ടയിൽ ജനസേവ കേന്ദ്രത്തിന് മറവിൽ നിരവധി ആളുകളുടെ പക്കൽ നിന്നുമാണ് വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയത്. കഴിഞ്ഞയിടെ പഞ്ചാബിലേക്ക് കടന്ന ഇയാളെ കട്ടപ്പന പോലീസ് പഞ്ചാബ് മൊഹാലിയിൽ ചെന്നാണ് പിടികൂടിയത്