ശശിധരൻ കർത്തയുടെ കരിമണൽ കടത്തിന് കുട പിടിച്ചത് മുഖ്യമന്ത്രി; വിഷ്ണു സുനിൽ


ആറാട്ടുപുഴ ഉൾപ്പെടെയുള്ള കരിമണൽ ശേഖരമുള്ള സ്ഥലങ്ങളിൽ നിന്നും രഹസ്യമായി കരിമണൽ കടത്തുന്നതിന് സിഎംആർഎൽ ന് ഒത്താശ ചെയ്തത് പിണറായി വിജയൻതന്നെ ആണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് വിഷ്ണു സുനിൽ പന്തളം ആരോപിച്ചു. അതിനുള്ള പ്രതിഫലമായാണ് എക്സാലോജിക്ക് എന്ന വീണ വിജയൻറെ കമ്പനിക്ക് ഒരു കോടി എഴുപതിരണ്ട് ലക്ഷം രൂപ ലഭിച്ചത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. യഥാർത്ഥ കുറ്റവാളി മുഖ്യമന്ത്രി പിണറായി വിജയനാണ്. പിണറായി വിജയനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി നടത്തിയ പ്രതീകാത്മകമായി പിണറായി വിജയനെ വിലങ്ങ് വെക്കൽ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വിഷ്ണു സുനിൽ. ജില്ലാ പ്രസിഡൻ്റ് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡൻ്റ് മുകേഷ് മോഹൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി മാത്യു കെ .ജോൺ,നിഹാൽ ഷിഹബുതിൻ , അഡ്വ.ജോമോൺ പി.ജെ, അഡ്വ .മോബിൻ മാത്യു, ഷിൻസ് ഏലിയാസ്, അസൈൻ പള്ളിമുക്ക്, നേതാക്കളായ ജിതിൻ തോമസ് ഉപ്പുമാക്കൽ,ശാരി ബിനു ശങ്കർ, മനോജ് രാജൻ ,ഷാനു ഷാഹുൽ, മനു സി. എൽ, ആൽബിൻ മണ്ണഞ്ചേരിൽ, ആനന്ദ് തോമസ്, തോമസ് മൈക്കിൾ, സിജു ചക്കു മൂട്ടിൽ, പ്രശാന്ത് രാജു, അലൻ സി മനോജ്, എ.എം സന്തോഷ് എന്നിവർ പ്രസംഗിച്ചു